ഇടിയെയും മിന്നലിനെയും അവൾക്ക് പേടിയായിരുന്നു. അകാരണമായ ഒരു ഭയം എപ്പോഴും അവളെ ഗ്രസിച്ചു കൊണ്ടേയിരുന്നു. എപ്പോഴുമവൾ പ്രാർത്ഥിക്കുമായിരുന്നു ദൈവമേ എനിക്ക് മനഃശക്തി തരണേയെന്ന്. പക്ഷെ ആ പ്രാർത്ഥനയൊന്നും ദൈവം കേട്ടതേയില്ല. ദൈവം എപ്പോഴും അവളെ പരീക്ഷിച്ചു കൊണ്ടേയിരുന്നു. ഒരിക്കലവൾ ഉറക്കത്തിൽ ഞെട്ടിയുണർന്നു നോക്കിയപ്പോൾ കട്ടിലിനു താഴെ നാല് പേര് നിൽക്കുന്നു. ആദ്യം വന്നത് കാറ്റായിരുന്നു. അതിനു പിന്നാലെ മിന്നലും. കൂടെ ഇടിയും പിന്നെ ശക്തമായ മഴയും പക്ഷെ അവൾക്കപ്പോൾ പേടി ഒട്ടും തന്നെയുണ്ടായിരുന്നില്ല. കൊടുംങ്കാറ്റിനൊപ്പം പറക്കാൻ തോന്നി. ഇടിയെ കയ്യിലിട്ട് പൊട്ടിക്കാനും മിന്നലിനെ വാരിപ്പുണർന്ന് മെല്ലെ മെല്ലെ മഴയിൽ കുളിച് ഐസായി സ്വയം അലിഞ്ഞില്ലാതവാനും അവൾ ആഗ്രഹിച്ചു .