അമ്മയാണ് മാനവർക്ക് ഭൂമിദേവി
എൻ പ്രഭാതത്തിൽ ഉണരും നേരം
ഭൂമിയെ എൻ കരങ്ങളാൽ മാത്ര
എൻ പാദം ഭൂമിയിൽ സ്പർശനം
ഭൂമിദേവി പർവ്വതനിരകളാൽ –
ധാതുക്കൾ രത്നങ്ങൾ ‘ മർത്ത്യയ്ക്ക് –
അമ്മ തൻ സമ്മാനം.
തിരിച്ച് ഒന്നും പ്രതീക്ഷിക്കാത്ത –
ത്യാഗിയായ അമ്മയാണ് ഭൂമി ദേവി.
മർത്ത്യരെ അമ്മയ്ക്ക് തിരിച്ച് –
എന്തു നൽക്കി?
കണ്ണിരിൽ ചാലിച്ച ദുഃഖങ്ങളെല്ലാതെ !
വൃക്ഷലതാതി, പക്ഷിമൃഗാതി,-
ജലസാഗരങ്ങളും അമ്മതൻ –
മടിതട്ടിലെ മക്കൾ
ആര് കുത്തിക്കിളച്ചാലും, നോവിച്ചാലും –
അമ്മ സഹനയായ ഭൂമിദേവി
അമ്മ തൻ മക്കളെ നശിപ്പിക്കും –
മർത്ത്യർ
പ്രളയവും മഹാവ്യാധിയും – മർത്ത്യർക്ക് പ്രതിഫലം
മർത്ത്യരെ അമ്മയായ ഭൂമിദേവിയെ-
സംരക്ഷിക്കുവിൻ.
അമ്മയുടെ മടിതട്ടിലെ മക്കളാണ് –
മർത്ത്യ ജന്മവും.