ഗാന്ധി വഴി

എം.ഒ. ബിജു


സൂര്യനെ ‘മുറം ‘
കൊണ്ട് മറച്ചു പിടിക്കാനും
ഇരുട്ട് കൊണ്ട് ‘ഓട്ട’ യടക്കാനും
ഇനി അധികകാലം കഴിയില്ല..

ചരിത്രത്തിൽ വെള്ളം ചേർക്കാനും
ചരിത്രത്തിന്റെ മുഖം വികൃതമാക്കാനും
കച്ച കെട്ടി നടക്കുന്നവരേ….

ചരിത്രത്തിന്റെ ചവറ്റുകൊട്ട; അതാ നിങ്ങളെ കാത്തിരിക്കുന്നു…
അധികാരത്തിന്റെ അപ്പക്കഷണം തിന്ന് ..
അസഹിഷ്ണുതയുടെ വാൾ ചുഴറ്റുന്നതിനിടയിൽ
കാലിന്നടിയിൽ നിന്ന് മണ്ണൊലിച്ചുപോവുന്നത്
കണ്ടെന്നു വരില്ല….
അശാന്തിയുടെ കരിമരുന്നിന് തീ കൊടുക്കുന്നവർ
ചിന്തിക്കുന്ന തലമുറയുടെ
പിന്തുണ അർഹിക്കുന്നേയില്ല….
അകളങ്കമായ
സ്നേഹ പ്രവാഹത്തിൽ
ഒഴുകി നടക്കാനും
സാഹോദര്യത്തിന്റെ ശുഭ്ര പതാകകൾ
ആകാശം മുട്ടെ ഉയർത്താനും
സോഷ്യലിസത്തിന്റെ വിത്ത് വിതയ്ക്കാനും
മതേതരത്വത്തിന്റെ മധുരം കൊയ്യാനും
നമ്മളെന്ത് ചെയ്യണം….?
നമ്മളെങ്ങോട്ട് തിരിയണം….?

നമ്മുടെ നാട് ഭ്രാന്താലയമായി
മാറാതിരിക്കാനും…
നമ്മുടെ വീട് സ്നേഹാലയമായി
രൂപാന്തരപ്പെടാനും
ഒരു വഴിയുണ്ട്…
ഒരേയൊരു വഴി…
സത്യത്തിന്റെ വഴി..
സഹനത്തിന്റെ വഴി…
അതാണ് …..ഗാന്ധി വഴി….


FacebookWhatsApp