തൈകൾ നട്ട്..
തൈകൾ നട്ട്..
ഭൂമിയെ തലോടിടാം.
നേടിടേണം
നഷ്ടമായതൊക്കെയും
നമുക്കിനി….
എന്നുമീ ധരിത്രിയെ , നാം
ഹരിത വർണ്ണ മാക്കണം..
വളർന്നിടട്ടെയിവിടെയീ..
മരങ്ങളൊക്കെ കൂട്ടമായ്…
ചേർത്തു നമ്മൾ നിർത്തിടേണ..
മെന്നുമീ പ്രകൃതിയെ…
നാളെയെന്ന സ്വപ്നമെന്നും
മോഹനമായ് മാറണം…
തൈകൾ നട്ട് ..
തൈകൾ നട്ട് …
ഭൂമിയെ തലോടിടാം……