വിഷധൂളി

എം.ഒ. ബിജു


രാത്രിയാമത്തിൽ
വിഷപ്പാമ്പിനാൽ
മൃത്യുവിൻ ഭീകര
ചിത്രം വരച്ചു നീ …

കരിമൂർഖന്റെ
കൂട്ടാളിയായ്‌
കാവലിരുന്നരികിൽ
മനുജന്റെ ജീവന്നു
വിലപേശി, പൊലിച്ചു കളഞ്ഞല്ലോ …..
പൊലിച്ചു കളഞ്ഞല്ലോ ……………..

ലജ്ജയാൽ തല താഴ്ത്തിയ –
വിഷപ്പാമ്പു പോലു-
മാ ദുഃഖഭാരത്താൽ
കീഴടങ്ങിയൊടുവിലായ്…..

ഹാ ! കഷ്ടം !

മാനവ കുലത്തി-
നപമാനമീ കൃത്യം …
നീചം ! നികൃഷ്ടം
നിൻ മനസ്സുമാ ചെയ്തിയും …

ജീവനെയില്ലാതാക്കി
താണ്ഡവമാടിയോരാ –
രാത്രിയിൽ ,
സ്വയമസ്തമിച്ചല്ലോ നീയും
നരാധമാ …..

ഇരുളടഞ്ഞീടട്ടെ
നിൻ ദിനങ്ങളിനി
നീതിക്കൊരിക്കലും
അർഹനേയല്ല നീ …..

ഇല്ല നിൻ കൂട്ടായി
കൂടെയിരുന്നോരു –
മെല്ലാരും പാപക്കറ-
ക്കുള്ളിലായിടും…….


FacebookWhatsApp