ആവശ്യമുള്ള സാധനങ്ങൾ
- ചക്കക്കുരു 8 എണ്ണം
- ചുവന്ന ഉള്ളി 4 എണ്ണം
- മുരിങ്ങക്കായ 4 ചെറിയ കഷ്ണം
- തക്കാളി ഒരു ചെറുത്
- മഞ്ഞൾപൊടി അര ടീസ്പൂൺ
- മുളകുപൊടി അര ടീസ്പൂൺ
- കശുവണ്ടിപരിപ്പ് 5 എണ്ണം
- പച്ചമുളക് 2 എണ്ണം
- ഗരംമസാല പൊടി ഒരു ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
വറുക്കാൻ ആവശ്യമായ സാധനങ്ങൾ
- തേങ്ങ ചിരവിയത് 5 ടേബിൾ സ്പൂൺ
- കുരുമുളക് ഒരു ടേബിൾ സ്പൂൺ
- ഉണക്കമുളക് 2 എണ്ണം
- കറിവേപ്പില 2 തണ്ട്
- വെളുത്തുള്ളി 3 അല്ലി
- മല്ലിപൊടി ഒരു ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ
താളിക്കാൻ ആവശ്യമുള്ളവ
- വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ
- കടുക് ഒരു ടീസ്പൂൺ
- ഉണക്കമുളക് 2 എണ്ണം
- കറിവേപ്പില ഒരു തണ്ട്
ഉണ്ടാക്കുന്നവിധം
കശുവണ്ടി കാൽ ഗ്ലാസ് വെള്ളത്തിൽ കുതിരാൻ വെക്കുക. ചക്കക്കുരു പുറത്തെ തൊലി കളഞ്ഞു ഓരോന്നും മൂന്ന് കഷ്ണമാക്കി എടുക്കുക. ഇത് അര ടീസ്പൂൺ മഞ്ഞൾപൊടി അര ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു ഗ്ലാസ് വെള്ളം ചേർത്ത് രണ്ടു വിസിൽ അടിക്കുമ്പോൾ വാങ്ങി വെക്കുക. രണ്ടു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി വറുക്കാൻ ആവശ്യമായ സാധനങ്ങൾ വറുത്തു എടുക്കുക. മല്ലിപൊടി ചേർക്കുമ്പോൾ തീ ചെറുതാക്കുക. ഇവ തണുത്താൽ കശുവണ്ടിപരിപ്പ് ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പത്രം അടുപ്പിൽ വെച്ച് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് ഉണക്കമുളക് കറിവേപ്പില ചേർക്കുക. കടുക് പൊട്ടിയ ശേഷം ഉള്ളി മുരിച്ചതും തക്കാളി മുരിങ്ങക്കായ ഇവ ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. അരച്ച കൂട്ടിന്റെ പകുതിയും ചേർത്ത് നന്നായി ഇളക്കി യോചിപിച്ച ശേഷം അര ഗ്ലാസ് വെള്ളവും ചേർത്ത് യോചിപിച്ച ശേഷം 10 മിനിട്ട് ചെറു തീയിൽ വേവിക്കുക. വെന്തു വറ്റുമ്പോൾ ബാക്കി അരപ്പും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് വേവിച്ചു വെച്ച ചക്കക്കുരുവും ചേർക്കുക. നന്നായി തിളക്കുമ്പോൾ അതിലേക് 2 പച്ചമുളക് അരിഞ്ഞതും ഒരു ടീസ്പൂൺ ഗരംമസാല പൊടിയും ചേർക്കുക. മസാല കറിയുടെ പാകത്തിൽ കുറുകുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെക്കുക. ഉപ്പും എരുവും വേണമെങ്കിൽ കൂടുതൽ ചേർക്കാവുന്നതാണ്.