ചിതലുകൾ

സിദ്ധാർഥ് എസ്

മനുഷ്യനുള്ളിൽ
ചിതൽ നിറയുന്നെതെന്നാണ് ?
ബോധോദയത്തിനായി
പുറ്റ് തകർത്ത
വാത്മീകിയെ
അനുസ്മരിക്കരുത് …
കൂനനായി വളർന്ന്
പുറ്റാവുന്നു,
ഇടയിലൂടെ നുരിച്ചിറങ്ങുന്ന
ചിതൽ …
അടർന്നിളകി വീഴാനുള്ള
ദൈർഘ്യം,
ദയയുടെ നേർത്ത സ്വരം
കേൾക്കാതെ
കാതടക്കിപിടിച്ച കാലം …
നീളത്തിൽ
അടുക്കിവച്ച കടലാസുകളുടെ
നിശ്വാസം മാത്രം,
ദൂരെയുള്ള പള്ളിയിൽ
നിന്നുകേട്ട മരണമണി
ചിതലുകൾ കേട്ടിരിക്കാം…
കുത്തികുറിച്ച ചിലതിന്റെ
കാലപഴക്കം
നയിച്ചത് ചരമത്തിലേക്ക് …
എഴുത്തുകൾക്കുമീതെ
ചിതലുകൾ ഭരിച്ചു,
അയാൾ നിർവികാരിതയുടെ
ഭീമൻ പൂറ്റിലേക്കും
വലിഞ്ഞു…

അപ്പോഴും പറയുന്നു
“അയാളല്ല വാത്മീകി”


FacebookWhatsApp