ചിത്രശലഭം

ജാസ്മിൻ ഹരിദാസ്


അസ്തമയ സൂര്യൻ വിട പറയാൻ –
ഒരു നാഴിക മാത്രം.
എൻ ഉദ്ധ്യാന പൂക്കളെ –
താലോലിക്കും നിമിഷം.
എൻ മനസ്സിൽ ചിത്രശലഭമാം –
സ്മരണ’
ശലഭമേ ! നീ പുഴുവായി, ലാർവ യാ യി –
പിന്നെ യോരു പൂമ്പാറ്റയായി ‘
ശലഭമേ നീ ജീവിത ചക്ര യാത്ര യിലോ?
മഴവിലിൻ്റെ വർണ്ണങ്ങൾ ചാർത്തിയ-
ശലഭങ്ങളെ വരൂ….
എൻ ഉദ്ധ്യാനത്തിൽ വണ്ണപൂക്കൾ –
നിന്നക്കായ് കാത്തിരിപ്പൂ ….
എവിടെ നിന്നോ പാറി പറന്നു –
വന്നെത്തി ചിത്രശലഭം.
പൂവിലെ തേൻ നുകരും നിമിഷം.
പൂവും പൂമ്പാറ്റയും ഒന്നായി മാറി.
ആ നിമിഷം പ്രണയാർദ്രമായ –
നിമിഷമായി മാറി.
ഇത് പ്രകൃതി ശക്തിയുടെ –
സൃഷ്ടി ഭാവമോ?അതോ
പ്രപഞ്ചശക്തിയുടെ –
പ്രണയഭാവമോ?
നേത്രങ്ങളാൽ കാൺമാൻ –
കഴിയാതശക്തി സ്വരൂപമേ…
ചിത്രശലഭത്തിന് നീ എന്തിന് –
അൽപ്പ മാത്ര ആയുസ്സ് നൽകി.


FacebookWhatsApp