സത്യം പറയുവാൻ ധൈര്യമുണ്ടാവണം
വൃത്തിയും ശുദ്ധിയുമെന്നുമുണ്ടാവണം
കൃത്യമായ് കർമ്മനിരതരായിടണം
മൂത്തവർ ചൊല്ലുകൾ വേദമാക്കീടണം
ആവുന്ന കാര്യങ്ങൾ ചൊല്ലുമാറാകണം
ചൊല്ലുന്ന കാര്യങ്ങൾ ചെയ്യുമാറാകണം
ചെയ്യുന്ന കാര്യങ്ങൾ സ്നേഹമോടാകണം
നാട്ടിന്റെ നന്മക്കു തകുമാറാകണം
നാട്ടിന്ന നീതികൾ പോക്കുമാറാകണം
ശാന്തിയും സൗഖ്യവും കാക്കുമാറാകണം
പട്ടിണിയെന്നുമെ നീക്കു മാറാകണം
ദാരിദ്ര്യ ദുഖങ്ങൾ തുടച്ചു നീക്കീടണം
തസ്കര ശല്യങ്ങൾ ആട്ടിയോടിക്കണം
മാവേലി നാട്ടിനു തുല്യമാക്കീടണം
പാവങ്ങളെ സഹായിക്കുമാറാകണം
രാഷ്ട്രീയ ഭ്രാന്തരെ നാടുകടത്തണം
വൃദ്ധർക്കും സ്ത്രീകൾക്കും കുഞ്ഞുങ്ങൾ
ക്കെന്നുമേ സംരക്ഷ, നീതിയുറപ്പു വരുത്തണം
ദൈവത്തിൻ നാടിതാണെന്നറിയണം
സർവർക്കും സമ്മതമാക്കുമാറാകണം