വന ഹൃദന്ത വജന വീഥിയിൽ
എന്നോ ഞാൻ ഏകെയായി
എൻ ഹൃദയത്തിൻ ഇടനാഴിയിൽ
അന്നോ ഞാൻ ഏകയായി
നിറയുന്നു മെഴുതിരി വെട്ടവും
ഉരുകിയ മെഴുതിരി എനിക്കുവേണ്ടി
ചലിപ്പിച്ചെൻ കയ്യിലെ പേന
മഷിയില്ലാതുപയോഗശൂന്യമായി
അലറിയെന്റെ കണ്ഠത്തിലെ ജീവൻ
എന്നെ വിട്ടെങ്ങോ മാഞ്ഞുപോയി
ഉരുകിയുരുകിയെൻ ഉയിരിലെ
ആ ചെറുവെട്ടവും അണഞ്ഞുപോയി
നീറി നീറിയെന്റെ വ്രണവും
എന്തുകൊണ്ടോ പെരുത്തു പോയി
എൻറെ മിഴികൾ എന്നേക്കുമായ് അണഞ്ഞോ
ഹൃദയതാളം എന്നേക്കുമായി നിലച്ചു