ഹമ്മോ കോവിഡ്

ധ്രുപദ്


സന്ധ്യ മയങ്ങിയ നേരം. വിജനമായ പാദയോരം, അന്തരീക്ഷം വിറങ്ങലിച്ചു നിൽക്കുന്നു. കടലിലെ തിരമാലകൾ പ്രകഷുബ്ധമായി ആഞ്ഞ ടിച്ചു കൊണ്ടിരിക്കുന്നു.

എല്ലാ ജനങ്ങളും വീട്ടിൽ തന്നെ അടച്ചു പൂട്ടി ഇരിപ്പാണ്.

“ദൈവമേ ഇതെന്തുകാലം”
ഞാൻ നെടുവീർപ്പോടെ ചാരു കസേലയിൽ നിന്നെഴുന്നേറ്റു. ആരാ വരുന്നത്, ഗേറ്റിനപ്പുറത്തെ റോഡിൽ ഒരു കാൽപെരുമാറ്റം. ഞാൻ വരാന്തയിൽ നിന്ന് പുറത്തേക്ക് എത്തി നോക്കി.’ആരാത്’ ഞാൻ വിളിച്ചു ചോദിച്ചു. റോഡിൽ ഇരുട്ടു പര്ന്നിരുന്നു. പോസ്റ്റിലൊന്നും ഒരു ബൾബ് പോലും കത്തുന്നില്ല. എന്റെ ചോദ്യം കേട്ട് അയാൾ അവിടെ നിന്നു. ഞാൻ മാസ്ക്കെടുത്തിട്ട് ഗേറ്റിനടുത്തേക്ക് നടന്നു.

‘ഞാനാ ഉണ്ണി ‘, തെക്കേ വീട്ടിലെ…..
ഞാനൊന്നന്ധാളിച്ചു, ആര് ദുബായിക് പോയ….
അതെ, അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

എന്റെ ഉള്ളൊന്നു കാളി. ദൈവമേ… എല്ലാ നീ എന്താ ഈ നേരത്ത് നടന്ന് വണ്ടിയില്ലേ…..!
വിമാനം ഇറങ്ങി വരുന്ന വഴിയാ…. കവലവരെ വണ്ടി ഉണ്ടായിരുന്നു. റോഡ് മോശമായതുകൊണ്ട് അവിടെ ഇറക്കി വിട്ടു. ഞങളുടെ സംസാരം കേട്ടത് കൊണ്ടാവാം തൊട്ടടുത്തുള്ള വീട്ടുകാരെല്ലാം നോക്കുന്നുണ്ടായിരുന്നു.

മ്…… ശരി….. നീ ചെല്ല്…. ഞാൻ പറഞ്ഞു.
ഞാൻ ഉമ്മറത്തേക്ക് തിരിഞ്ഞു നടന്നു. ദൈവമേ…!അവനു കോവിഡ് ഉണ്ടാകുമോ….

എന്റെ മനസ്സ് ഭയം കൊണ്ട് വിറങ്ങലടിച്ചു. ഞാൻ കയ്യും മുഖവും സോപ്പിട്ട് കഴുകി കിടക്കയിലേക്ക് ചാഞ്ഞു.

സമയം രാവിലെ 8.30. ഞാൻ മാത്‍സ്യം വാങ്ങാനായി പുറത്തേക്കിറങി.അവിടെ ആളുകൾ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.

‘ഞാൻ വിളിച്ചു ചോദിച്ചു, എന്താ വല്ല പ്രശ്നവുമുണ്ടോ…’?

ആ….. അറിഞ്ഞില്ലേ തെക്കേലെ ചെറുക്കൻ ദുബായിൽനിന്നും വന്നിട്ടുണ്ട്.. ഞാൻ പാല് വാങ്ങാൻ പോന്ന വീടാ.. ഇനി അങ്ങോട്ടേയ്ക്കിയില്ല. വന്ന മുതൽ മുറി പുട്ടീരിപ്പന്ന കേട്ടെ.. എല്ലാരും പറയുന്നയത് അവനു ‘കോവിഡ്’ ഉണ്ടെന്നാ…
എന്തര്‌ കഷ്ടപ്പാ… ഇവറ്റകൾക് അവിടെ തന്നെ നിന്നാൽ പോരെ… കെട്ടും കെട്ടി ഇങ്ങു പോരും. ഇവിടെയും പരത്താൻ.
ഇനി ഇപ്പോൾ പുറതേക്ക് ഇറങ്ങാൻ പറ്റുമോ…. അയാൾ പുറത്തേക്ക് കറി തുപ്പി, നാശങ്ങൾ…. എന്നു പറഞ്ഞു നടന്നു പോയി.
ഞാൻ വേഗം തിരിഞ്ഞു വെറുടിലേക്കു നടന്നു. ദൈവമേ… ‘കോവിഡ്’ ഉണ്ടാകുമോ!ഞാനിന്നലെ സംസാരിച്ചതാ… എനിക്കു വല്ലാത്ത ഭയം തോന്നി.

അന്ത അബിടെ ഒരാൾക്കൂട്ടം. ഉണ്ണീന്റെ വീഫിനെ കുറിച്ചാണല്ലോ സംസാരം. അവനു കോവിഡ് ഉണ്ട്. എവിടെ ഇരുത്താൻ പറ്റില്ല. ആശുപത്രിയിലേക്ക് മാറ്റണം… എല്ലാവരും മുറവിളിക്കൂട്ടി. അമ്മേ…. എന്റെ ഹൃദയം വല്ലാതെ പിടഞ്ഞു.

അവനുണ്ടെഗിൽ എനിക്കും…. ഹോ….
അവന്റെ അമ്മയെയും ഭാര്യയെയും മക്കളെയും എല്ലാരും അകറ്റി നിറുത്തി. പല ചരക്കുകാരൻ മക്കൾക്ക്‌ സാധനം പോലും നൽകില്ല അവരെ ആട്ടിഓടിച്ചു.

14 ദിവസം കഴിഞ്ഞ് റിസൾട് വന്നപ്പോൾ ഉണ്ണിക് നെഗറ്റീവ്.
ഹോ.. ദൈവമേ ആരൊക്കെ എന്തോക്കെ ഉപദ്രവം ചെയ്തു ആ വീട്ടുകാരോട്…പാവങ്ങൾ.

അസുഖമുണ്ടെന്നു പറഞ്ഞു പരത്തിയ ഒരാളെ പോലും കാണാനില്ല ഇതെന്തു കാലം.

ഇതെന്തു മഹാമാരി. ദൈവമേ ഇതെന്നവസാനിക്കും.


FacebookWhatsApp