ഈ വെബ്‌സൈറ്റിലേക്ക് സൃഷ്ടികൾ അയക്കാനും മറ്റു വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക

സംഗീതം, നൃത്തം, സാഹിത്യം, ചിത്രകല, ഫോട്ടോഗ്രാഫി, സിനിമറ്റോഗ്രാഫി, പാചകകല …  അങ്ങനെ ഏതെങ്കിലും മേഖലയിൽ കഴിവുള്ള ഒരു കണ്ണൂർ ജില്ലക്കാരനാണ് നിങ്ങളെങ്കിൽ, അത് ലോകത്തിന് മുമ്പിൽ തുറന്നു കാട്ടുവാനായി ഒരുക്കിയ വേദിയാണ് ഇത്.

ഈ സൈറ്റിലേക്ക് സൃഷ്ടികൾ അയക്കുമ്പോൾ, നിങ്ങളുടെ പേരിൽ ഒരു പേജ്, ഈ സൈറ്റിൽ (www.kannurtalents.com/yourname) നിര്മിക്കുന്നതാണ്. ഇതിൽ നിങ്ങൾ അയക്കുന്ന എല്ലാ സൃഷ്ടികളും ലഭ്യമായിരിക്കും. ഇതിന് പ്രായപരിധിയില്ല. അതുകൊണ്ടു തന്നെ അച്ഛനും അമ്മയ്ക്കും മക്കൾക്കും അമ്മൂമ്മയ്ക്കും എല്ലാം ഈ വേദി പങ്കിടാം…

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങളുടെ കഥ, കവിത, ലേഖനം, കാർട്ടൂൺ, കരകൗശലം, പാചക കുറിപ്പ്, നിങ്ങൾ വരച്ച ചിത്രങ്ങൾ, നിങ്ങൾ പാടിയ പാട്ടുകൾ, നിങ്ങളുടെ ജീവിതാനുഭവങ്ങൾ, നിങ്ങൾ എടുത്ത വ്യത്യസ്തമായ ഫോട്ടോകൾ, വിഡിയോകൾ തുടങ്ങി, അതെന്തുമായിക്കൊള്ളട്ടെ, എത്രയും പെട്ടെന്ന് അവ താഴെ കൊടുത്തിട്ടുള്ള ഏതെങ്കിലും വഴി അയക്കുക.

Email          :  kannurtalents@gmail.com 

Whatsapp : +91 8183 813 813

Upload : ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഈ സേവനം തികച്ചും സൗജന്യമാണ്.

നിങ്ങൾ നിർമ്മിച്ച വീഡിയോ യൂട്യൂബിൽ ലഭ്യമാണെങ്കിൽ, അതിന്റെ ലിങ്ക് അയച്ചാൽ മതിയാകും.വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന സൃഷ്ടികളിൽ നിന്നും, തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾക്ക് എല്ലാ മാസവും ആകർഷകമായ സമ്മാനങ്ങളും ലഭിക്കുന്നതാണ്.

നിങ്ങളുടെ സൃഷ്ടികളുടെ കൂടെ :

1) നിങ്ങളുടെ പേര്
2) വയസ്സ് (കുട്ടികളുടെ വയസ്സ് മാത്രമേ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കൂ)
3) സ്ഥലം (കണ്ണൂരിൽ എവിടെയാണെന്ന് പ്രത്യേകം രേഖപ്പെടുത്തണം)
4) മൊബൈൽ നമ്പർ (വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കില്ല),
5) നിങ്ങളുടെ ഫോട്ടോ (ഫോട്ടോ അയച്ചില്ലെങ്കിൽ, നിങ്ങളുടെ ഫോട്ടോയുടെ സ്ഥാനത്ത് placeholder image പ്രദർശിപ്പിക്കും )

എന്നിവയും ഉൾപ്പെടുത്തണം

NOTE :

  • കണ്ണൂർജില്ലകാരായ (ലോകത്തിന്റെ ഏതു കോണിൽ വസിക്കുന്നവർക്കും) ഏതോരാൾക്കും എത്ര സൃഷ്ടികൾ വേണമെങ്കിലും അയക്കാവുന്നതാണ്.
  • ഭാഷാ നിയന്ത്രണം ഇല്ല. ഏതു ഭാഷയിലെ സൃഷ്ടികളാണെങ്കിലും  പ്രസിദ്ധീകരിക്കും.
  • ഒരാൾക്ക് എത്ര സൃഷ്ടികൾ വേണമെങ്കിലും അയക്കാവുന്നതാണ്.
  • നിലവാരം കുറഞ്ഞതും, വർഗീയ-രാഷ്ട്രീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള സൃഷ്ടികളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതല്ല.
  • മറ്റുള്ളവരുടെ സൃഷ്ടികൾ, സ്വന്തം പേരിൽ അയക്കുന്നത് ശ്രദ്ധയിൽപെട്ടാൽ അവർ നിയമ നടപടികൾക്ക് വിധേയരാകേണ്ടി വരും.
FacebookWhatsApp