എങ്ങനെ തുടങ്ങണമെന്ന് ഒരു പിടിത്തവും ഇല്ല.. പണ്ട് മുതലേ കേട്ട് വരുന്ന സ്ഥിരം ക്ളീഷേ വാക്ക്.. എന്റെ പ്രിയതമേ, ഹൃദയം കവർന്നവളെ എന്നൊക്കെ വിളിച്ചു തുടങ്ങാൻ എനിക്ക് താല്പര്യവുമില്ല..
പക്ഷേ പ്രണയം അന്നും ഇന്നും ക്ളീഷേ ആണ് എന്നാണ് എന്റെ അഭിപ്രായം..
അതൊക്കെ വിട്.. .ഒരു മുഖവുരയും ഇല്ലാതെ കാര്യം പറയാം..
സാധാരണ ഒരു പെണ്ണിനെ കണ്ടാൽ .. അത്ര പെട്ടെന്നൊന്നും,വേറെ ആരോടും തോന്നാത്ത ഒരു പ്രത്യേക ഇഷ്ട്ടം എനിക്ക് തോന്നാറില്ല.. .. പക്ഷേ ഇവിടെ..!നിന്റെ മുന്നിൽ.. നിന്റെ മുന്നിൽ മാത്രം എന്റെ ഹൃദയം അല്പമൊന്ന് പതറിയോ എന്ന് എനിക്ക് സംശയം ഉണ്ട്.. എന്നോട് ക്ഷമിക്കുക നീ.. ഇഷ്ടപെടരുത് എന്ന് നീ ഒരിക്കലും പറഞ്ഞിട്ടില്ല.. ഇഷ്ട്ടം തോന്നില്ല എന്ന് ഞാൻ നിനക്ക് ഉറപ്പ് തന്നിട്ടുമില്ല..
ഞാൻ ഉദ്ദേശിച്ചത് എന്താണെന്ന് നിനക്ക് മനസ്സിലായി കാണുമല്ലോ…
നിനക്ക് എന്നോട് ഒരിക്കലും ഇഷ്ടം തോന്നില്ല എന്ന് നീയും പറഞ്ഞിട്ടില്ല..
സുന്ദരനും സുമുഖനുമായ പലരും നിന്റെ മുന്നിൽ അനുരാഗം തുളുമ്പുന്ന പുഞ്ചിരി തൂകി വന്നിട്ടുണ്ടാകും.. അതിനൊരു പ്രധാന കാരണം ആയി എനിക്ക് തോന്നുന്നത് നീ മൊഞ്ചത്തി ആയത് കൊണ്ട് തന്നെയാകും.. പക്ഷേ എനിക്ക് നിന്റെ മനസ്സിന്റെ മൊഞ്ചിനോടാണ് ഇഷ്ടം..
നീ എന്നെ ശ്രദ്ധിച്ചിനോ എന്നറിയില്ല.. പക്ഷേ ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. നിന്റെ മിഴികളിൽ എല്ലാം ഉണ്ടായിരുന്നു.. സ്നേഹം ഇഷ്ട്ടം… അങ്ങനെ എന്തൊക്കെയോ…
അങ്ങനെ എനിക്ക് തോന്നിയതുമാകാം..
കാരണം എന്റെ മനസ്സ് ആഗ്രഹിക്കുന്നത് നിനക്ക് എന്നോട് ഒരു ഇഷ്ടം തോന്നാൻ ആണല്ലോ..
ഭാവിയിൽ ജീവിതത്തിൽ കയറി വരാൻ പോകുന്ന ഒരാളെ പറ്റി ഞാൻ ഒന്നും ചിന്തിച്ചു കൂട്ടിയിട്ടില്ലായിരുന്നു.. പക്ഷേ നീ എന്നോട് ചോദിച്ചു എങ്ങനെയുള്ളവളെയാ നിനക്ക് വേണ്ടതെന്നു…
നിന്നെ പോലെയുള്ളവളെയാണ് എന്ന് ഞാൻ പറഞ്ഞ മറുപടിയിൽ അത് നീ തന്നെയാണ് എന്ന് മനസ്സിലാക്കാൻ നിനക്ക് പറ്റിയിട്ടുണ്ടോ….
നിന്റെ പേര് ഞാൻ ഇവിടെ എഴുതുന്നില്ല.. ഈ തുടിക്കുന്ന ഹൃദയം കാണാൻ നിനക്ക് പറ്റുമോ എപ്പോഴെങ്കിലും..
ഇതിൽ മുഴുവൻ നീയാണെന്ന് ഞാൻ പറയുന്നില്ല..അത്ര പെട്ടെന്ന് ആരെയും കയറ്റാത്ത ഇവിടെ ഒരിടം നിനക്ക് കിട്ടിയിട്ടുണ്ട് അതുറപ്പാണ്.
.നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു കാര്യം പറയട്ടെ… ഒരു മുഹബ്ബത്ത് നിന്നോട് തോന്നിക്കൂടെ എന്ന് എന്റെ ഹൃദയം മുറവിളി കൂട്ടുന്നുണ്ട്. .
അങ്ങനെ തോന്നിയാൽ ഒരു ദിവസം ഞാൻ തുറന്നു പറയാം. .ഇപ്പോൾ ഏതായാലും മുഹബ്ബത്ത് ഇല്ല…അപ്പോൾ ഞാൻ എന്റെ ഹൃദയം പറിച്ചു നിന്റെ ഹൃദയത്തോട് ചേർത്ത് വെക്കാം,നീ കൂടെ ചേർത്ത് പിടിക്കുമെന്ന വിശ്വാസത്തോടെ..
എന്ന് ഏറെ ഇഷ്ടത്തോടെ ഒരാൾ