മുറിവ്

ഇസു


പ്രണയമായിരുന്നു എനിക്കവളോട്..

അവൾക്ക് എന്നോടും..

പറയാൻ മടിച്ചു നിന്നു ഞാനെന്റെ പ്രണയം..

അറിയാ ഭാവം നടിച്ചു അവളും..

പറയാൻ തുനിഞ്ഞു ഞാൻ പലനാളിലായി..

വാക്കുകൾ കുരുങ്ങി കിടന്നു ഉള്ളിലെവിടെയോ..

മഴ പെയ്തു… തോടും പുഴയും കവിഞ്ഞൊഴുകി

ഒടുവിൽ മഴ മാറി വേനൽ വന്നു..

കാലചക്രം മുന്നോട്ട് കുതിച്ചു..

ഞാനെന്റെ പ്രണയം പറഞ്ഞതേയില്ല..

കൽപ്പടവിൽ മാഞ്ചുവട്ടിൽ വാക മര തണലിൽ
അവളെയും കാത്തു ഞാനിരുന്നു..

അവൾ വന്നതില്ല.. കണ്ടതില്ല..

ഒടുവിൽ.. ഒടുവിൽ.. ഒടുവിൽ..

ഞാനൊരു യാത്ര പുറപ്പെടാൻ നേരം അവൾ വന്നു..

ഒരു കുഞ്ഞു പുഷ്പം കയ്യിൽ വെച്ചവൾ മൊഴിഞ്ഞു…

ഇഷ്ടം.. ഇഷ്ടം.. ഒരുപാടിഷ്ടമെന്ന്..

ഞാൻ ഒന്നും പറഞ്ഞില്ല.. ചിരിച്ചില്ല..

സമയമായെന്നാരോ പറഞ്ഞു..

വെള്ള ഉടുപ്പിച്ചു അവർ എന്നെ യാത്രയാക്കി..


FacebookWhatsApp