ത്രീ സന്ധ്യ വേളയിൽ നാമജപ-
മുഖരിതമായ നിമിഷത്തിൽ.
ഒരു കുളിർമഴ വന്നണഞ്ഞു –
എന്നരിക്കെ.
എൻ കാന്തൻ അരികിലില്ലാതതിന്റെ –
ദുഃഖമോ ‘
കാത്തിരിപ്പിന്റെ മൗനമോ എന്നറിയില്ല.
എന്നെ കുളിരണിയിക്കാൻ –
ആകുളിർ മഴയ്ക്കായില്ല.
മന്തമാരുതൻ വന്നണഞ്ഞ് –
മഴയെ തഴുകി ‘
കുളിർമഴ പിന്നെ വിദൂരങ്ങളിലെക്ക് –
പോയി മറഞ്ഞു ‘
ഓരോ യുഗങ്ങളും വർഷകാല മേഘ-
മഴയായി പെയ്ത നിമിഷം.
മഴയുടെ സംഗീതം മഴതുള്ളിയായി –
പോയി മറഞ്ഞിരുന്നു.
എൻ മനസ്സിൽ കണ്ണീർമഴയായി –
തീർന്നിരുന്നു.
കുളിർമഴയായി എന്നരിക്കെ-
എന്നുമുണ്ടാവാൻ ‘
വർഷ കാല മഴയായി –
എന്നുമുണ്ടാവാൻ
കാത്തിരിപ്പു ഞാൻ എൻ നാഥനെ ‘
വരണ്ട് നിൽക്കുന്ന ഭൂമി ദേവിയെ_
പോലെ.