കേഴുന്നു പരേതാത്മാവ്

ജ്യോതിക ശൈലേഷ്


കാലന്റെ വിളിയൊച്ച കേട്ടു
കൊതിതീരാതെ പൃത്യുവിലെ
ജീവിതം മതിയാക്കി
പരലോകത്തെ ത്തിയപ്പോൾ
കണ്ടുമുട്ടുന്നു മറ്റാത്മാക്കളെ .
പൃത്യുവിൽ വസിക്കുന്ന
തൻ പത്നിസുതന്മാരുടെ
വിശേഷങ്ങൾ ചോദിക്കവേ
താപത്താൽ മനമുരുകുന്നു
ഗദ്ഗദത്താൽ ഒരു വാക്ക്
ഉരിയാടാനാവുന്നില്ല.
തൻ കണ്ണീർകണങ്ങൾ
മഴയായിപൃത്യുവിൽ പതിക്കവേ
അറിയുന്നില്ല പത്നി തൻ
കാന്തന്റെ കണ്ണീർപൂക്കളാണതെന്ന്
രാത്രിതൻ അന്ത്യയാമങ്ങളിൽ
പേടിസ്വപ്നം കണ്ടുറങ്ങും
പത്നിയെ ആശ്വസിപ്പിക്കാൻ
തൻ കരങ്ങൾക്കാവുന്നില്ല.
മന്ദമാരുതനായി ചെന്നു
ലാലാടത്തിലെ കുറുനിരകളെ
മാടിയൊതുക്കി
സുഖനിദ്രയിലാഴ്ത്താൻ
വെമ്പൽ കൊണ്ടു .
കദനഭാരത്തിൽ നിദ്രകൊള്ളുന്നവൾ
അറിയുന്നില്ല അത് ആത്മാവായിവിലസും
തൻ പതിയുടെ
സാന്ത്വന സ്പർശങ്ങളാണെന്ന്.





FacebookWhatsApp