അനാഥൻ

ജ്യോതിക ശൈലേഷ്

അനാഥനെന്ന് പറഞ്ഞു പരിഹസിച്ചു,
മാറ്റിനിർത്തിയപ്പോൾ,
രണ്ട് കരങ്ങൾകൊണ്ട് വാരിയെടുത്തു,
വാത്സല്യനിധിയാം ഒരമ്മ.
പൊക്കിൾകൊടി ബന്ധമില്ലെങ്കിലും,
അമ്മിഞ്ഞപാൽ നുകർന്നു തന്നില്ലെങ്കിലും,
സ്നേഹത്തിൻ ഉറവവറ്റത്തൊരിയമ്മ.
കത്തുന്നനിലവിളക്കെന്നപോലെ,
എന്നിൽ പ്രകാശം ചൊരിഞ്ഞോരീയമ്മ.
അജ്ഞതയുടെ തമസിനെ അകറ്റിനിർത്തി,
ജ്ഞാനത്തിൻ വെളിച്ചം പരത്തിയൊരീയമ്മ.
ചുവട്പിഴക്കാതെ നേരായ മാർഗത്തിൽ,
കൈപിടിച്ച് നടത്തി ഉന്നത
സ്ഥാനതെത്തിച്ചോരീയമ്മ.
അനാഥനെന്ന സങ്കടത്തെ പിഴുതെറിഞ്ഞു,
ഒരു കുടുംബം പടുത്തുയർത്തി തന്നോരീയമ്മ.
സനാഥനെന്ന് അവകാശപ്പെടുന്ന,
നിങ്ങൾക്കെന്തുണ്ടു യോഗ്യതയെന്ന്,
ചോദിച്ചോട്ടെ ഞാൻ,
എല്ലാം വാരിക്കോരിതന്ന നിങ്ങൾ,
നിങ്ങളുടെ അമ്മയ്ക്ക് കൊടുത്തതെന്താണ്
വൃദ്ധസദനത്തിന്റെ നാലു ചുമരുകൾക്കുള്ളിലെ,
ജീവിതമോ………

FacebookWhatsApp