വാത്സല്യനിധിയാം അമ്മ

ജ്യോതിക ശൈലേഷ്


അമ്മതൻ മടിത്തട്ടിൽ ചാഞ്ഞുറങ്ങാവേ
ഉണ്ണിതൻ മുഖം ശോഭിച്ചു സൂര്യനെപോൽ
വാത്സല്യക്കരങ്ങളാൽ തലോടിയുറക്കവേ
ഉണ്ണിതൻ കണ്ണുകൾ ആലസ്യം പൂകവേ
മിഴികൾ ചിമ്മി പുഞ്ചിരിച്ചു താരകങ്ങൾ മന്ദമാരുതനിൽ ഇളകിയാടി കുറുനിര
വാത്സല്യകരങ്ങളാൽ മാടിയൊതുക്കിയമ്മ
സ്വപ്നം കണ്ടെന്ന പോലെ പുഞ്ചിരിച്ചുറക്കത്തിൽ
പല്ലില്ലാ മോണകാട്ടി ചിരിച്ചു വീണ്ടും വീണ്ടും
പുഞ്ചിരി വിതുമ്പലായി ഉച്ചത്തിൽകരയവേ
അമ്മിഞ്ഞപാലേകിയും പൂച്ചക്കുറുഞ്ഞിയെ കാട്ടിയ
കരച്ചിലടക്കാൻ പാടുപെടുന്നമ്മ
വീണ്ടും ഉച്ചത്തിൽ കരയുന്ന കുഞ്ഞിനെ
മാറോടണക്കി മുറ്റത്തേക്കിറങ്ങുന്നമ്മ
മാനത്ത് വിരൽചൂണ്ടി അമ്പിളി
മാമനെ കാട്ടികൊടുക്കുന്നമ്മ കുഞ്ഞിക്കണ്ണൂ വിടർന്നാത്സര്യത്താൽ
കരച്ചിൽ വിതുമ്പലായി തേങ്ങലായി മറുന്നു ഒടുവിൽ പൊട്ടിച്ചിരിയായി
ആ ചിരി കാൺകെ
അമ്മതൻ കണ്ണും മനവും നിറഞ്ഞു തുളുമ്പി.


FacebookWhatsApp