സൃഷ്ടിതൻ പുഞ്ചിരി

ജ്യോതിക ശൈലേഷ്


താരകേ നിൻ പുഞ്ചിരി
ആകാശ വിധാനത്തിൽ
നക്ഷത്ര പൂക്കളോരുക്കി.
അമ്പിളി നിൻ പുഞ്ചിരി
പൃത്യുവിൽ പൂനീലാ
വൊളി ചിതറി.
കുസുമമേ നിൻ പുഞ്ചിരി
കാറ്റിൽ സൗരഭ്യം പടർത്തി.
മാരിവില്ലേ നിൻ പുഞ്ചിരി
വേനൽ മഴയായി പൃത്യുവിൻ
അകതാരിൽ കുളിർമയേകീ.
മയിലേ നിൻ പുഞ്ചിരി
നടനമായീ എൻ കണ്ണിന് കൗതുകമേകീ.
കുയിലേ നിൻ പുഞ്ചിരി
ഗീതമായീ എൻ കാതിനിബമേകീ.
കന്യകേ നിൻ പുഞ്ചിരി
കവിളിൽ നുണക്കുഴി വിരീച്ചെങ്കിൽ
പൈതലേ നിൻ പുഞ്ചിരി
എൻ അകതാരിൽ ആഹ്ളാദ
പൂത്തിരി കത്തിച്ചു.


FacebookWhatsApp