മേലെ മാനത്തെ ദിനകരൻചേട്ടൻ
മാനത്തമ്മയെ വേളികഴിച്ചു
പുലർകാലവേളയിൽ സിന്ദൂരമണിഞ്ഞവൾ
പുളകം കൊണ്ട് ചുവന്നു തുടുത്തു
അരനാഴിക തികയും മുൻപേ
കുന്ധിതൻ പേരു പറഞ്ഞവർ തമ്മിൽ
അടിയും പിടിയും കരച്ചിലുംമായി (ഇടിയും മഴയും )
മുഖം മിനുക്കുന്ന ദർപ്പണമെടുത്തവൾ (മിന്നൽ )
ക്ഷിതിതൻ മാറിൽ വലിച്ചെറിഞ്ഞു
കോപത്തിൻ താപത്താൽ
ചുട്ടു പഴുത്തവൻ
ഗ്ഹം വിട്ടിറങ്ങി നടന്നു
വഴിയിൽ കണ്ടതൊക്കെയും ചുട്ടരിച്ചു
താപം ശമിക്കാനും ദാഹമാകറ്റാനും
കടലമ്മയുടെ ചാരത്തെത്തി
കടൽകാറ്റവനെ തഴുകിയുറക്കി
തിരകളവനെ ആട്ടിയുറക്കി
ഒളിക്കണ്ണൽ തരകങ്ങൾ പുഞ്ചിരിച്ചു