തൃശൂർ പൂരം

ജ്യോതിക ശൈലേഷ്


ഉയർന്നു പൊങ്ങും പൊട്ടിച്ചിതറും അമിട്ട് വർഷം വന്നല്ലോ.
ഉയർന്നു പൊങ്ങും പൊട്ടിച്ചിതറും വർണ വസന്തം വന്നല്ലോ.
അംബര പൂങ്കാവനത്തിൽ വിരിഞ്ഞു നിൽക്കും
പടക്കപൂത്തിരി ഉത്സവം
വന്നല്ലോ.
മേടമാസത്തിലെ പൂരോത്സവ പൂത്തിരി വന്നല്ലോ.
നാടുകൾ താണ്ടി കാടുകൾ താണ്ടി പൂരോത്സവം കാണാൻ ആളൊരുങ്ങി അണിഞ്ഞൊരുങ്ങി വന്നല്ലോ.
ആനകളൊരുങ്ങി കുടകളൊരുങ്ങി
താളമേളവാദ്യത്തോടെ വർണ്ണ കുടകൾ നിരന്നല്ലോ.
ഉയർന്നുപൊങ്ങി പൊട്ടിച്ചിതറി അമിട്ട് വർഷം ചൊരിഞ്ഞല്ലോ
കണ്ണിൽ ആഹ്ലാദപൂത്തിരി വിരിഞ്ഞല്ലോ.


FacebookWhatsApp