ഉണ്ണിക്കവിത

ജ്യോതിക ശൈലേഷ്


ഉള്ളിയില്ലാ രാജ്യത്തെ ഉണ്ണിമൂപ്പന്ന്
ഉള്ളിക്കറി കൂട്ടാൻ മോഹം
ഉണ്ണിക്കുട്ടനോടി
ഉണ്ണിയോപ്പളിന്റെയരികെ
ഉണ്ണിയപ്പം ചുടുന്ന
ഉണ്ണിയോപ്പോൾ
ഉണ്ണിക്കുട്ടന്ന് കൊടുത്തു ഒരുള്ളി
ഉണ്ണിക്കുട്ടൻ ചിരിച്ചു
ഉണ്ണിയോപ്പളും ചിരിച്ചു
ഉള്ളി മുറിച്ച ഉണ്ണിമൂപ്പൻ കരഞ്ഞു
ഉണ്ണികുട്ടനും കരഞ്ഞു.


FacebookWhatsApp