കലിയുഗത്തിന്റെ അന്ത്യമോ ?
അതോ
ത്രേതായുഗത്തിന്റെ തുടക്കമോ?
ലോകം മുഴുവൻ ഇരുട്ടിലെക്ക് –
വഴുത്തി വീഴുന്നുവോ?
കാൽ വഴുത്തി വീഴുന്നത് –
അനന്ത ഗർത്ഥത്തിലോ?
രോഗശയ്യയിൽ മർത്ത്യർ ചിലർ
രോഗാണു മർത്ത്യരെ കാർന്ന് –
തിന്നുന്നു.
ദേഹവും വേദനയാൽ പിടയുന്നു.
മനസ്സിൽ ഓരോ നിമിഷവും –
ഈശ്യര മന്ത്രം മാത്രം.
ഒരായിരം നെയ്യ് തീരി ദീപവുമായി
ഇരുട്ടിൽ പ്രകാശവുമായി- വന്നെത്തി
ഉണാതെ ഉറങ്ങാതെ കാവലായി
കൂടെയുണ്ട് സ്നേഹസ്പർശവുമായി.1
മിഴികൾ മിഴികളെ നോക്കി മന്ത്രിക്കുന്നു.
കൃഷ്ണഭഗവാന്റെ ഗോപികമാരോ
അതോ
ഏശുദേവന്റെ മാലാഖമാരോ…
അമ്പലവും പള്ളിയും അടഞ്ഞു –
കിടക്കുന്നു.
മാനവർക്ക് പ്രാർത്ഥിക്കാൻ –
അമ്പലം വേണ്ട പള്ളിയും വേണ്ട’
തൻ ഹൃദയത്തിൽ ഈശ്വര ദർശനം
“തത്ത്വമസി” എന്ന മഹദ് വചനം’
ഇവിടെ നിത്യസത്യമാവുന്നു.
കൊള്ളയും കൊലയുമില്ല.
അഹങ്കാരവും വൈരാഗ്യവുമില്ല.
ജാതിയും മത ഭേദവുമില്ല.
സ്നേഹവും സേവനവും മാത്രം.
“മാനവ സേവ – മാധവ സേവ “
എന്ന തത്ത്വവചനം സത്യമാവുന്നു.
വായുമലിനമോ ശബദമലിനമോ ഇല്ല.
ദൂലോകം ശുദ്ധമായിരിക്കുന്നു.
പ്രകൃതി വീണ്ടും പുനർജനിച്ചത് പോലെ
പ്രകൃതിയിൽ ഇണങ്ങി ജീവിക്കുന്നു.
പക്ഷിമൃഗാതിക്കളെ സ്നേഹിക്കുന്നു.
ഇവരുടെ കണ്ണിൽ ദൈവമോ?
അതോ മിത്രമോ?
ഭൂമിയിൽ ദൈവം ഇവരിൽ –
ഒരാളായി മനുഷ്യനെ സൃഷ്ടിച്ചു.
എന്ന് തിരിച്ചറിഞ്ഞ നിമിഷം.
മനുഷ്യന്റെ സഞ്ചാര പദം.
നൻമയുടെ പാദയിലെക്ക് ….
സ്നേഹത്തിന്റെയും –
കാരുണ്യത്തിന്റെയും –
പാദയിലെക്ക്….