കാത്തിരിപ്പ്

മിഥുൻ വി സി

“വെളിച്ചം നീങ്ങുമ്പോൾ ഇരുട്ട്
ഇരുട്ടിന് മറയായി വെളിച്ചമോ?”
അസ്ഥിരതയുടെ വെളിച്ചം തെളിയിക്കാൻ
സ്ഥിരതയുള്ള ഇരുട്ട് തേടി കൊള്ളി വെക്കാൻ
പഠിപ്പിക്കുന്ന എന്റെ അദ്ധ്യാപനം ഒരു വശം.
പുതുയുഗ ശിഷ്യൻറെ ഇരുട്ട് നീക്കി
വെളിച്ചത്തിന് ദിശ പറയാൻ
എന്നിലെ അദ്ധ്യാപകന്

ഇന്ദ്രിയങ്ങൾ ഇനിയും മുളക്കേണ്ടിയിരിക്കുന്നു.

ചിന്തയുടെ “പേമാരിയിലും”
എന്റെ യുക്തിയുടെ പച്ചിലക്കാടുകൾ

കത്തി എരിയുന്നു
ദിശ തെറ്റി പടരുന്ന കാട്ടുതീ
ഒടുവിൽ ബാക്കി വെക്കുന്നത് എന്നിലെ
വെളിച്ചമോ അതോ ഇരുട്ടോ


FacebookWhatsApp