കാത്തിരിപ്പ്

ജാസ്മിൻ ഹരിദാസ്


നീലാശത്ത് കാർമേഘം.
തഴുകി ഉണരുമ്പോൾ –
മൈയിൽ പീലി വിടർത്തി –
നൃത്തമാടും
മഴ വരുന്നതിൽ ആനന്ദ –
നൃത്തമാടും
കാർമേഘം നീലാകാശത്തെ –
തഴുകി മറയുന്നു.
കാത്തിരിപ്പും തഴുകി മറയുന്നു.
ഓരോ തവണ നൃത്തമാടുമ്പോഴും –
മൈയിൽ പീലിക്കൾ –
ഓരോനായി കൊഴിഞ്ഞ് വീഴും –
കാലം കൊഴിഞ്ഞ് പോവും പോൽ –
പീലികൾ ഓരോന്നും ഹൃദയ-
താളുകളിൽ സൂക്ഷിച്ച് വെച്ചു
പ്രാണനോമ്പരങ്ങളോടെ….
വരും എന്ന കാത്തിരിപ്പുമായി.
കാർ മേഘം തോരാതെ പെയ്യുന്ന –
മഴയായി –
എന്നിൽ വന്നണയും എന്നുള്ള –
പ്രതീക്ഷയിൽ കാത്തിരിക്കുന്നു.
പ്രാർത്ഥനയോടെ…..


FacebookWhatsApp