കൂട്ടുകാരൻ

സോന എം നാരായണൻ

സ്വന്തമാക്കിപ്പറക്കാൻ ഈയുള്ളവന്
ആഗ്രഹമുണ്ടെങ്കിലും നിനക്ക് സ്വന്തമായിട്ടുള്ളവരെയും
നിന്നെ സ്വന്തമായിട്ടുള്ളവരെയും വിഷമിപ്പിക്കാതിരിക്കുക
എന്നതാണ് ഇപ്പോഴെന്റെ ആഗ്രഹം

സൗഹൃദം എന്ന വറ്റാക്കടലായി മാത്രം
ഇന്നും എന്നും ഈ മനസ്സ്
അലയടിച്ചുകൊണ്ടിരിക്കുമെന്ന്
അറിയിച്ചുകൊള്ളട്ടെ
എന്റെ പ്രിയ കൂട്ടുകാരി!!!


FacebookWhatsApp