കൊതുക്

മാളവിക ദിനേശ്

തെളിനീരിലും,
ചെളിനീരിലും
ഒളിഞ്ഞുംതെളിഞ്ഞും,
പെറ്റു പെരുകി
പ്രസ്ഥാനമായി,
ഉറക്കമിളച്ച് പരിശീലനം നേടി,
നൂഴ്ന്നകം കയറി
ജാതി മതം നോക്കാതെ,
നിറഭേദങ്ങളിൽ
വളയാതെ,
ഒരു തുള്ളി നിണമൂറ്റുമ്പോൾ,
എങ്ങുനിന്നോ ഒരു പഹയൻ ‘ഠപ്പോ’ യെന്ന് തീർത്തെന്നെ ചുവരിന് പെയ്ന്റാക്കി…..!

അവൾ വരും..
എന്റെ ഡെങ്കുമോൾ..
നിന്നോട്
പ്രതികാരം ചെയ്യും…


FacebookWhatsApp