കുപ്പിവളപ്പൊട്ടുകൾ

സിന്ധു വി

ആദ്യ സമാഗമ വേള
അനുരാഗ തരളിതമേള
നമ്ര മുഖിയായ് വളാരഹസ്യം
അവന്റെ കാതിൽ മൊഴിഞ്ഞു
അവൾ തൻ അനുരാഗം അവനിൽ
എതേതോ ഭാവലയങ്ങൾക്ക് നിറം പകർന്നു
മഴകാത്തു നിന്നൊരു വേഴാമ്പലായി
എന്തിനോ അവളും ദാഹിച്ചു
മൂടു പടം നീക്കി അവളുടെ മോഹം
മഴവില്ലു പോലെ പരിലസിച്ചു
മാനസ മണിച്ചെപ്പിൽ സൂക്ഷിച്ചുവെച്ച
മാന്ത്രിക വീണയെടുത്തവൾ മീട്ടി
അവൻ തൻ വിരൽ സ്പർശനമേറ്റവൾ
അറിയാതെ കോരിത്തരിച്ചു നിന്നു
അവളുടെ അർദ്ധനീലിമിതനയനങ്ങൾ
ഒരു വേള കൂമ്പിയടഞ്ഞു പോയി
ഇരുൾ വീണ പകലിൽ
അവളുടെ സ്വപ്നങ്ങൾ
അറിയാതെ പൊട്ടിത്തകർന്നു പോയ്
കാലങ്ങളായവൾ സൂക്ഷിച്ചു വച്ച
കുപ്പിവളപ്പൊട്ടുകൾ ചിതറിപ്പോയ്


FacebookWhatsApp