ആല്മാവ്‌

മഹേഷ് രവീന്ദ്രൻ


ആരോ കാത്തിരുന്നു നിനക്കായ് ഒരു കാദം അകലെ,
ഒരു സുഗന്ധമായ് നിന്നിലലിയുന്നു മുഗ്ദ്ധമായി.
ഭൂതകാലത്തിലെവിടെയോവെച്ചു മറന്നൊരാ
മൂല്യമാർന്ന സത്യം ചിറകു മുളച്ചു നവ ജീവനായ്.

കൂടു വിട്ടു മറു കൂട് തേടി ഞാൻ,
കൂട്ടിനുള്ളിൽ കൂട് വെച്ചു സുഖ ദുഃഖം നുകർന്നു ഞാൻ.
ഹേയാൽമാനെ അസ്ഥിരമല്ലി ജന്മം നിങ്ങൾക്കുമീ ക്ഷിതിയിൽ നിത്യം.
ഗാത്രമിതിൽ പ്രവേശ്ശിക്കുമൊരാ സൂക്ഷ്മ ചൈതന്യം.

അനുഭവമേ നീയെന്നിലേൽപ്പിച്ച ദുഃഖ മുദ്രകൾ ,
മായുമോ ആയുസ്സ് പോവുവോളമീ സ്മൃതി യിൽ.
പാപഭാരം കഴുത പോൽ ചുമന്നീടുമീ ജന്മം,
ഒന്ന് വിട്ടു മറ്റൊന്ന് തേടി പോവുന്നു അദൃശ്യം.

ആശയറ്റു കിടന്നു നിൻ ദുഃഖ ഭാരം,
ആമയങ്ങളൊക്കെ നശിച്ചീടുമീ പുണ്യഗാത്രം.
ആരെയോ തേടിയലയുന്നു നീ,
തണലായി നിൻ കൂടെ നീ ചെയ്ത പുണ്യം മാത്രം.

ദേഹമതു ദേഹിയോടു കൂടി ചേർന്നതും പരമാൽ ൻ നീയേ സാക്ഷി.
കൂട് കൂട്ടി കൂട്ടിലമർന്നതും പരമാൽമൻ നീയേ സാക്ഷി.
കൂട്ടിലാക്കപ്പെട്ടതും പരമാൽമൻനീയേ സാക്ഷി
ജീവ ശക്തിയായി കൂട്ട് ചേർത്തതും ജീവനാഡിയിൽ നീതന്നെ സാക്ഷി

കൂട് വിട്ടു പറന്നു വിണ്ണിലേക്കായി നീ തന്നെ സാക്ഷി.
കടലു കടത്തിയതിനു മറ്റൊരാളേയുള്ളൂവത്തിനു നീതന്നെ സാക്ഷി,
കടമൊടുക്കിയതിനു ഗാത്രം ദാനം ചെയ്വതിനുനീയേ സാക്ഷി.
ജീവിപ്പതിനു വിധിച്ചതിനായുസ്സും
കൂട്ട് കൂടികളിച്ചതും നീയേ പരമാൽമൻ നീയേ സാക്ഷി.



FacebookWhatsApp