നാമമറിയാത്തൊരെൻ ദൈവമേ
ത്വൽ നാമമുര ച്ചെയ്ത്തീടുവാൻ
താമസ്സാ വന്നു നല്ലതേ കുവാൻ
നന്മയായി നീവിരിയണം ഭക്ത ഹൃദയങ്ങളിൽ
നാമമാറിഞ്ഞീടാ
മന്നാളിത്വരെയും
നാമം ഓരോനാളിലുംചൈ തന്യമായിതെളിഞ്ഞീടും നിത്യബ്രഹ്മമായി.
രൂപമില്ലാത്തൊരു രൂപമെനിക്കു
മുന്നിലായി തെളിഞ്ഞീടും മാനസ്സാ
കണ്ണുകണാത്തുഴലുന്നു ഞാനിന്നു
കണ്ണിന്നാമൃതമായി മുന്നിലണഞ്ഞുനീ
ചേർന്നിടെണം ഭക്തനാമെൻ ഹൃത്തിലായി
ആശ്രയമൊന്നുമില്ലാത്തീ നേരത്തും
കണ്ണിമ വെട്ടാതെ കാത്തിരുന്നു ഞാൻ
വെണ്ണപോലുരുകും മനസ്സുമായി
മൃഡനാം മൂകനെ വാചാലനാക്കിടും
സർവ്വോന്നതജ്ഞാനസ്വരൂപ ചിൻമയാനന്ദം
സുഖമെന്ദെന്നറിഞ്ഞീല ദൈവമേ
സുഖമൊന്നാറിഞ്ഞീടെണം നീയാലെ.
ദുഖമൊന്നാറിഞ്ഞീടും ദുഖകാരണവുമറിഞ്ഞീടും
ദുഃകർത്താവായി മാറിയതാരെന്നു മറിയില്ലവൃതം
അകം പൊരുളെ നിന്നെ അറിയുന്നതില്ല
എന്നിൽ കുടിയിരിക്കുമാ ചൈതന്യം
നിന്നെ അറിയുന്നൊരു നാളിതിൽ ഞാൻ
ആത്മജ്ഞാനതുംഗ പീടെയിരികുമീശ്വരാ.