മാലിന്യപ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ

ജനിഷ ജയേഷ്

ഗാർഹികമാലിന്യം വീട്ടുവളപ്പിലെ വാഴയുടെയോ തെങ്ങിന്റെയോ ചുവട്ടിൽ ഇടുന്നതായിരുന്നു നമ്മുടെ പതിവ്. എന്നാൽ, ഇന്ന് നഗരങ്ങളിലെ ജനസംഖ്യാ വർധനവും കെട്ടിട നിർമ്മാണത്തിലെയും വികസന പ്രവർത്തനങ്ങളുടെയും തോത് വർധിച്ചതോടെ മാലിന്യം ഒരു പ്രതിസന്ധിയായി മാറി. പൊതു ജനാരോഗ്യ സംവിധാനത്തിന് കനത്ത വെല്ലുവിളിയാണ്. കോളറ, ജ്വരം, എച്ച് 1, എൻ 1 തുടങ്ങിയ ഒട്ടുമിക്ക പകർച്ചവ്യാധികളുടെയും ഉറവിടം മാലിന്യ കൂമ്പാരങ്ങളാണ്. ഭൂഗർഭജലത്തെപ്പോലും മലിനമാക്കുന്നു ഇവ. ആശുപത്രി മാലിന്യങ്ങൾ ഉയർന്ന ഊഷ്മാവിൽ കത്തിക്കുന്നതും , മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കി പരിസ്ഥിതി മാനദണ്ഡങ്ങൾ നമുക്ക് പാലിക്കാം.


നമ്മുടെ വരും തലമുറക്കു വേണ്ടി ഈ ഭൂമിയെ മാലിന്യ മുക്തമാക്കാം. പരിസര ശുചിത്വവും വ്യക്തിശുചിത്വവുമുള്ള ഒരു തലമുറയെ നമുക്ക് വാർത്തെടുക്കാം. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാതെയും ഗാർഹിക മാലിന്യങ്ങൾ വലിച്ചെറിയാതെയും ജല സ്രോതസ്സുകളെ മാലിന്യമുക്തമാക്കിയും പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ച് നമുക്ക് നമ്മുടെ നാടിനെ ഈ പ്രതിസന്ധിയിൽ നിന്നും മുക്തമാക്കാൻ ശ്രമിക്കാം.
വികസനം വേണം പക്ഷെ അത് മാലിന്യങ്ങൾ സൃഷ്ടിച്ചു കൊണ്ടാവരുത്. ഓരോ നാട്ടിലും ഓരോ പ്രദേശത്തും പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനം ആവശ്യമാണ്.

പുഴയുടെയും തോടിന്റെയും ഒഴുക്ക് വീണ്ടെടുക്കാൻ , ഓരോ ജല സ്രോതസും നമുക്ക് മാലിന്യമുക്തമാക്കാം. പ്ലാസ്റ്റിക് കാർന്നു തിന്നുന്ന ഓരോ മണ്ണും മരവും നമുക്ക് വീണ്ടെടുക്കാം. ഗാർഹിക മാലിന്യങ്ങൾ സ്വന്തം വീട്ടുവളപ്പിൽ നിക്ഷേപിക്കാം. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാം. ‘മാലിന്യമുക്തമായ ഒരു സമൂഹം’അതായിരിക്കട്ടെ നമ്മുടെ ആപ്തവാക്യം. ഇതു തന്നെയാകട്ടെ വരും തലമുറക്കായ് നമ്മൾ നൽകുന്ന സമ്മാനവും . ഗ്രാമങ്ങളിൽ നിന്നാണ് ആദ്യം നാം മാലിന്യപ്രതിസന്ധി തുടച്ചുനീക്കേണ്ടത്. പിന്നീട് അത് സ്വയം ഒരു ദേശത്തെ തന്നെ മാലിന്യമുക്തമാക്കാൻ ഉതകുന്ന പ്രയത്നമായിത്തീരും.

“ഗ്രാമങ്ങളിലാണ് ഭാരതത്തിന്റെ ജീവൻ കുടികൊള്ളുന്നത് ” . – മഹാത്മാ ഗാന്ധി


FacebookWhatsApp