മനസ്സേ നീയൊരു സംഭവമാണ് കേട്ടോ

Thankam Nair

ഹൃദയം,മനസ്സ്, ബുദ്ധി.. നാം എപ്പോഴും ഉപയോഗിക്കുന്ന വാക്കുകളാണ്… ഹൃദയത്തിനും ബുദ്ധിക്കും ഒരു സ്ഥാനവും രൂപവും നമ്മുടെ മനസ്സിലുണ്ട്… അപ്പോൾ എന്താണ് മനസ്സ്,?

ധാരാളം ചർച്ചകൾ, ഗവേഷണങ്ങൾ നടത്തിയ ഒരു വിഷയം, വിശ്വസനീയമായ ഉത്തരമില്ലാതെ ഇന്നും കിടക്കുകയാണ്.

ഹൃദയവും, ബുദ്ധിയും മനസ്സിന്റെ ആജ്ഞാശക്തിയനുസരിച്ചല്ലേ പ്രവർത്തിക്കുന്നത്?

മനസ്സ് ഒരു വലിയ ഭണ്ഡാരമാണ്. സ്നേഹം വാത്സല്യം, അഭിമാനം, ആദരവ്, തുടങ്ങി പല നല്ലതും… വെറുപ്പ്‌, കുശുമ്പ്, പക, മടി പല നല്ലതല്ലാത്തതുമായ വികാരങ്ങളുടെ ഭണ്ഡാരം. അപ്പോൾ നമ്മുടെ മനസ്സ് വല്ലാത്ത ഒരു പഹയനല്ലേ,?

ഒരു സ്നേഹബന്ധത്തിനും വിലയില്ലാതെ ,അസൂയ… ആർത്തി തുടങ്ങിയ കാരണത്താൽ കൊല്ലുകയും പാരവെക്കുകയും ചെയ്യുന്ന സംഭവവികാസങ്ങൾ നാം കാണുന്നു, കേൾക്കുന്നു വേദനിക്കുന്നു. അച്ഛനമ്മമാർ ദൈവതുല്യരാണെന്നു നമ്മെ പഠിപ്പിച്ച പാഠങ്ങൾ എങ്ങോ പോയിമറഞ്ഞു… രക്ഷിതാക്കളെ കൊല്ലുന്ന മക്കളും, മക്കളെ കൊല്ലുന്ന അച്ഛനമ്മമാരും നിത്യേന കേൾക്കുന്ന സംഭവങ്ങൾ… എന്നിട്ടുവേണ്ടേ മറ്റു ബന്ധങ്ങൾ? ഹോ എന്തൊരു മനസ്സ് എന്ന് നമ്മൾ പറഞ്ഞുപോകാറില്ലേ അറിഞ്ഞും അറിയാതെയും,.. സുഖസന്തോഷത്തിന് തടസ്സമുള്ളവരെ നശിപ്പിക്കാനുള്ള ഒരു പ്രവണത കൂടി കൂടി വരികയാണ്.. ദൈവതുല്യരായ അച്ഛനമ്മമാർ പോലും സമ്പത്തിന്റെ പിന്നാലെ, തെറ്റും ശരിയും നോക്കാതെയുള്ള ഒരു ഓട്ടമാണ്… ഹാ കഷ്ടം എന്നല്ലാതെന്തു പറയാൻ?

അസൂയ കുശുമ്പ്.. അപകർഷതാ ബോധം ഇവ സ്വയം നശിപ്പിക്കയും മറ്റുള്ളവരെ നശിപ്പിക്കയും ചെയ്യുന്ന ഒരു മഹാമാരിയാണ്,.മൂല്യബോധമുള്ള രക്ഷിതാക്കളും അധ്യാപകരും,നല്ല കൂട്ടുകെട്ട്,, ധാരാളം വായന. അനുഭവങ്ങൾ, വിജ്ഞാന കൗതുകം… ഇവയൊക്കെ മനുഷ്യനെ മനുഷ്യനാക്കി തീർക്കാൻ ഉതകുന്ന ഉപാധികളാണ്.


ശ്രീ ശിവഖേരയുടെ ഏറ്റവും പ്രശസ്തമായ ഒരു പുസ്തകമാണ് You can win… ഓരോവ്യക്തിയും.. പ്രത്യേകിച്ചും യുവാക്കൾ തീർച്ചയായും വായിക്കേണ്ട ഒരു പുസ്തകം.. നല്ലസന്ദേശം … ധാരാളം കഥകൾ കോർത്തിണക്കി മനോഹരമായി എഴുതിയിരിക്കുന്നു.

ആത്മവിശ്വാസം.. ധൈര്യം. പക്വത ഇവ നേടാൻ പറ്റുമെന്നതിനു സംശയമില്ല.

Autobiography of a Yogi .. വേറിട്ട അനുഭവം തരുന്ന വേറൊരു പുസ്തകം.. മനസ്സിനെ പാകപ്പെടുത്താൻ നന്നായി ഉപകരിക്കും.

Bryan weiss.. Dr. Deepak chopra തുടങ്ങിയവരുടെ കൃതികളിലൂടെ നമുക്ക് നല്ല സന്ദേശം കിട്ടുന്നു. ജീവിതം പുനർജ്ജന്മം ഇവയെക്കുറിച്ചു ഗവേഷണം നടത്തിയ ഈ വ്യക്തികൾ ആഴത്തിൽ ഇറങ്ങിചെല്ലുന്നുണ്ട്.

ശ്രീ എം എന്നറിയപ്പെടുന്ന മുസ്ലിം കുടുംബത്തിൽ ജനിച്ചു ഭാരതീയ സംസ്കാരത്തെക്കുറിച്ചു.. വായനയിലൂടെയും. യാത്രയിലൂടെയും ആഴത്തിൽ അറിയാൻ ശ്രമിച്ച അദ്ധേഹത്തിന്റെ കൃതികൾ ശ്രേഷ്ഠ മാണ്. അതുപോലെ തന്നെ ശ്രീ എം.കെ രാമചന്ദ്രന്റെ ഹിമാലയ… കൈലാസം യാത്രകളും… ഇതു പ്രായമായവർക്കുള്ളതെന്നു തോന്നരുത്… ശ്രീ വീരേന്ദ്ര കുമാറിന്റെ ഹൈമവത ഭൂവിൽ ഒരു വിജ്ഞാന കോശമാണ്.

ഇത്തരം വായനയിലൂടെ നമ്മുടെ മനസ്സിനെ പാക പ്പെടുത്താനും , ചിന്തിക്കാനും പ്രവർത്തിക്കാനും നമ്മെ പ്രാപ്തരാക്കുന്നു. നല്ല പുസ്തസ്കങ്ങൾ ഉത്തമ സ്നേഹിതരാണ് എന്നോർക്കുക.

മനസ്സ് നന്നായാൽ പിന്നെന്തുവേണം??


FacebookWhatsApp