മാനിഷാദ

രാജേഷ് കുമാർ കെ.എൻ

എന്തേ നിനക്കൊന്നു മിണ്ടാൻ, വന്നു –
കൊതിയോടെ ചാരത്തിരിപ്പൂ.
ആധിയാൽ പൂണ്ട മനവും, കൊണ്ടേ –
ചാരത്തണയാനായ് നിൽപ്പൂ.

വേപഥുവോടെ ദിനമോ, പോയി –
ഇല്ലില്ല വന്നില്ല നീയും.
അത്രമേൽ സ്നേഹം ചൊരിഞ്ഞു,നമ്മൾ –
എന്തിത്ര കൈതവം കാട്ടാൻ.

കുട്ടിക്കുറുമ്പുകൾ കാട്ടീ, കൂട്ടിൽ –
കുഞ്ഞു കിളികളാം മക്കൾ.
നിൻ പദനിസ്വനം കാത്ത്, മെല്ലെ –
നിന്നെയോർത്തൊന്നു വിതുമ്പി.

ഇല്ല, എനിക്കതാകില്ല, ഒട്ടും –
നിന്നെ വിട്ടോടിയകലാൻ.
ഏതു മഷിത്തണ്ടാൽ മായ്ക്കും,ഞാനെൻ –
ഹൃത്തതിൻ ഉൾത്തടക്കണ്ണീർ.


FacebookWhatsApp