മരണം

മിഥുൻ വി സി

ജീവിതം എന്ന പ്രയാണത്തിലെ
സഹയാത്രികരോട് അനുവാദം ഇല്ലാതെ
മരണമെന്ന അന്ധകാരത്തിലേക്ക്
ഒളിച്ചോടുന്ന സ്വാർത്ഥ നിഷ്‌ഠരാണ് “മനുഷ്യൻ”

ദിശ തെറ്റിയ ആശ്രയ സഹയാത്രികരുടെ
ശോകാകുലമായ വിലാപങ്ങൾക്ക്
കാതോർക്കാതെ രംഗബോധമില്ലാത്ത
കോമാളിയായി അരങ്ങ് തകർക്കുന്ന “മരണം”

മടങ്ങിവരവില്ലാത്ത ഈ ഒളിച്ചോട്ടത്തിൻറെ
മറുപുറം എഴുതപെട്ട സൗന്ദര്യമെങ്കിൽ
മരണത്തിന്റെ മുഖഛായ തന്നെ മാറിയെനെ അല്ലെ


FacebookWhatsApp