മഴത്തുള്ളികൾ

മഹേഷ് രവീന്ദ്രൻ

പളുങ്കുമണിപോൽ പെയ്തിറങ്ങും തനിയേ
അ൪ക്കൻെ്റ ചൂടിനു കുളിരേകിടും
മാനസാന്തരേ പതിഞ്ഞിടും നി൪മ്മലസ്നേഹമായ്
ഉറ്റിറ്റുലീഴുമാസ്നേഹതൂമണികൾ

നിലംതൊട്ടുണ൪ത്തിടുമരുമയാണെന്നും
അമ്മയെപോൽ നിധിയാണെനിക്കു നീ
ആറുമീകണ്ഠത്തിലൊത്തിരി വീണിടും ജീവജലം പോൽ
ഭൂമിക്കനവായ് വിണ്ണിൻ കനിവായ്.

കരയുന്ന മേഘത്തിൻ കണ്ണുനീരായ് പെയ്യുന്നു എന്നുമെന്നും
അണിമ ചിന്നും വെൺമയാം വെള്ളിനൂലുപോൽ
വരമൊത്തിരിതന്നുഭൂമി തൻമേലെ നിൻ താതനായ്
അതിലേറ്റം ചേ൪ന്നിടും സൌഭാഗ്യദായകമാണെു നീ

കാതിൽ പ്രണയമായലിഞ്ഞിടുവാൻ
മെല്ലെ നീയണഞ്ഞെൻ ചാരെ
എൻനിമീലതമിഴികൾ തുറക്കുമീ നേരത്തു
നിശ്വാസമായ് വന്നു എനിക്കേറ്റം പ്രിയമായ്


FacebookWhatsApp