വൈകിട്ട് ഒരു കട്ടൻ അടിച്ചു തൊടിയിലേക്ക് ഇറങ്ങി.. കാറ്റാടി മരത്തിന്റെ കൊമ്പിലിരുന്ന് ലൈൻ അടിക്കുന്ന വാലാട്ടി കിളികളെ കണ്ടില്ലെന്ന് നടിച്ചു മുന്നോട്ടു നടന്നു.. തൊട്ടടുത്ത മരത്തിൽ ഒറ്റക്കിരുന്നു ഉറക്കം തൂങ്ങുന്ന മൈനയെ നോക്കി ഞാൻ ഒന്ന് കണ്ണിറുക്കി കാണിച്ചു പുള്ളിക്കാരി അത് കണ്ടു കാണും.. നീ പോടാ കോഴി എന്ന ഭാവത്തിൽ മുഖം തിരിച്ചു..
എന്താ എന്തു പറ്റി.. ഒറ്റക്കിരിക്കുന്നു.. ഞാൻ ചോദിച്ചു.. മൈന ഒന്നും പറഞ്ഞില്ല.. ഞാൻ ആണെങ്കിൽ അതിനെ വിടാൻ ഒരുക്കമല്ലായിരുന്നു.. ഞാൻ കുറച്ചൂടെ അടുത്ത് പോയി പേര് ചോദിച്ചു എന്താ പേര്..
ശല്യം ഒന്ന് പൊയ്ക്കോട്ടേ എന്ന് കരുതിയിട്ടാവണം അൽപ്പം ദേഷ്യത്തിൽ പേര് പറഞ്ഞു മീനു….
ആഹാ നല്ല പേര് ഒരു മൈനക്ക് പറ്റിയ പേര് മീനു.. ഞാൻ ചിരിച്ചു..
ഞാൻ ചിരിക്കുന്ന കണ്ടിട്ടാവണം എന്നെ നോക്കി മൈനയും ചിരിച്ചു.. ഞാൻ പിന്നെയും പിന്നെയും ഓരോന്ന് പറഞ്ഞു.. അതിന്റെ കൊക്കിനു ഒരു മുത്തം കൊടുത്തു..
ദേ വേണ്ടാട്ടോ എന്റടുത്തു അടുക്കാൻ നോക്കണ്ട.. ഞാൻ ഇനി മിണ്ടില്ല.. മീനു പരിഭവിച്ചു.. നിങ്ങൾ മനുഷ്യരോട് കൂട്ട് കൂടണ്ട എന്ന് വീട്ടീന്ന് പറഞ്ഞു വിട്ടിരുന്നു….
അത് കേട്ടതും ഞാൻ ഒന്ന് പൊട്ടി ചിരിച്ചു.. ചിരി നിർത്താൻ പറ്റാതെ വീണ്ടും ചിരിച്ചു..
ചിരി കേട്ട് അവൾ പേടിച്ചു.. എന്തിനാ ഇങ്ങനെ ചിരിക്കുന്നെ.. വേഗം പോട് എന്നോട് കൂട്ട് കൂടണ്ട..
നിന്റെ വർത്താനം കേട്ട് ഞാൻ ചിരിച്ചതാ.. ഞാൻ അതിന് മനുഷ്യൻ അല്ലാലോ ഞാൻ ഒരു പാവം ജിന്ന് ആണ്.. എന്നോട് കൂട്ട് കൂടാലോ.. ല്ലേ..
ജിന്നോ അതെന്താ സാധനം എനിക്കറിയില്ലാലോ മീനു പറഞ്ഞു….
ഞങ്ങൾ സ്വർഗത്തിൽ നിന്ന് വരുന്നു ഒരുപാട് അത്ഭുതങ്ങൾ കാണിക്കാൻ അറിയാം.. മീനു എന്നെ ഇഷ്ടപെട്ടാൽ മീനുനെ കൂട്ടി പറക്കും പരവധാനിയിൽ നമുക്ക് സ്വർഗ ലോകം കാണാൻ പോകാം..
അൽപ്പം ചമ്മലോടെ ആണെങ്കിലും ഈ ജിന്നിനെ എനിക്ക് ഇഷ്ടായി എന്ന് പറഞ്ഞു മീനു തല കുനിച്ചു..
മീനുനെ പിടിക്കാൻ ഞാൻ ഒന്ന് ചാടിയതും നിലത്തു വീണു ഉറക്കം പോയി…