മിന്നലേ മിന്നലേ

രതീശൻ ചെക്കിക്കുളം

മിന്നലേ  മിന്നലേ  
വന്നിടല്ലേ
മിന്നാമിനുങ്ങുക-
ളുറങ്ങിടട്ടേ
പെരുമഴേ പെരുമഴേ
പെയ്തിടല്ലേ 
കുഞ്ഞരിപ്പൂക്കൾ
വിരിഞ്ഞിടട്ടേ

കരകൾ താരാട്ടി
യൊഴുക്കി വിട്ട് 
പുഴയൊന്നുറങ്ങാൻ 
കിടന്നിനത്രേ
സ്വന്തം മരങ്ങളിറക്കി വിട്ട
കരിയിലകൾ 
കണ്ണൊന്നടച്ചിനത്രേ

ഇടി മുഴക്കത്തെ 
പുറത്തു കേറ്റി
വാൽകുലപ്പിച്ച് 
വരല്ലെ കാറ്റേ 
പൊടികളിപ്പോ..
തല ചായ്ച്ചിനത്രേ

FacebookWhatsApp