മൊെബൈൽ പ്രേമം

: ഏട്ടാ … എണീ ക്കേട്ടാ “ഹൊ! എന്തൊരുക്കമാണ് ഏട്ടാ – പത്തു മണിയായി.!!
” എന്താടീ ങ്ങനെ കാറ ണ്? നശിപ്പിച്ചു എല്ലാം നശിപ്പിച്ചു ::
” എന്ത് നശിപ്പിച്ചന്നാ പറേണ്?
“നല്ല ഒരു സ്വപ്നം കണ്ട് കിടക്കായിരുന്നു. അത് നശിചച്ചു.
” അത്രേ ഉള്ളൂ അത് രാത്രീം കണ്ടോളൂ. പ്പൊ എനിക്കൊരമ്പത് രൂപ ഇട്ടു താ ഫോണിൽ പൈസ തീർന്നു
. (ഏട്ടൻ – എഴുന്നേറ്റിരുന്നു കൊണ്ട് ] എ ടീ വിഷം വാങ്ങിത്തിന്നാൻ കൂടി കാശില്ല. അപ്പഴാ അവൾടെ ഒരു ഫോൺ ?” അതിന് ഏട്ടൻ പേടിക്കണ്ട . അച്ഛൻ കൃഷി ആപ്പിസിൽ പോയിട്ടുണ്ട് “
“അതോണ്ട് എങ്ങിന്യാ എന്റെ കാര്യം നടക്ക്വാ?”
“അല്ലാ – അച്ഛൻ വരുമ്പോ കീടനാശിനി കൊണ്ട്വരുമല്ലൊ – ന്നു പറഞ്ഞതാ. “
ഏട്ടൻ അനുജത്തിയെ അടിക്കാനോടുന്നു – ( അമ്മ കേറി വരുന്നു. രതി ഫോണുമായി അകത്തേക്ക് പോകുന്നു.)
“”ആരാ മോളേ ഫോണിൽ?
“എന്റെ ഫ്രണ്ടാമ്മേ (മനസ്സിലെ ഭയവും പരിഭ്രമവും മറച്ചുവെച്ച്
കൊണ്ട് )
അമ്മ – ” രാത്രീം പകലുമൊക്കെ ഫോൺ വിളിയാണല്ലൊ
എന്താ ത്ര പറയാൻ പ്പ കൊറച്ചധികാവ്ണണ്ട്.! സൂക്ഷിച്ചോ. —
(അല്പം കഴിഞ്ഞ് വീണ്ടും ഫോൺ ശബ്ദം !!) അമ്മയുടെ മനസ്സിൽ തീ പുകയാൻ തുടങ്ങി. മകൾ ആപത്തിൽപ്പെടുകയാണോ? ഇക്കാര്യത്തിൽ അമ്മയോളം ശ്രദ്ധ മറ്റാർക്കാണുണ്ടാവുക?
സംസാരിച്ച് കഴിഞ്ഞ ഉടനെ ആ അമ്മ സ്നേഹപൂർവം ചോദിച്ചു ” ആരാ മോളെ വിളിച്ചത്!? ( ഈ കള്ളക്കളി പിടിക്കണമെന്ന് കരുതി )

മകൾ — എന്റെ ഫ്രണ്ടാമ്മേ. ഞാമ്പറഞ്ഞില്ലേ?
“ഏത് ഫ്രണ്ട് ആണോ , പെണ്ണോ?
“എന്തൊക്ക്യായി അമ്മക്കറി ണ്ടത്? (അവൾ മുറിയിൽ നിന്ന് പുറത്ത് പോയി )
അമ്മ ആ ലോചിച്ചു – എന്തോ അപകടം മണക്കുന്നുണ്ടന്ന് – ശകാരിച്ചു കാര്യമില്ല ഒരു സൂത്രം പ്രയോഗിക്കാം
— “മോളെ ഇങ്ങകത്ത്‌വാ –
ഒരു കാര്യം പറയാനുണ്ട്
(കൈ പിടിച്ചകത്ത് പോയി സ്നേഹത്തോടെ ” ഞാനും നിന്റെ ഈ പ്രായo കഴിഞ്ഞ് തന്ന്യാ വന്നത്. കുറച്ചു > ദിവസായി ഞാൻ ശ്രദ്ധിക്കുന്നു.
അമ്മക്കിതൊക്കെ മനസ്സി ലാ.വും : “
: ” അമ്മ . സംശയിക്കുന്നത്‌പോലൊന്നുമില്ല്യാമ്മേ ,
“അമ്മക്കുണ്ടായ ഒരനുഭവം കേക്കണോ?
ഇത് വരെ ആ – രോടും പറഞ്ഞ ട്ടില്ല. നിന്നോട് പറയാം – (മകൾ കാതോർത്ത് )
എന്റ പതിനഞ്ചാം വയസ്സില് ഒരു യുവാവായി പരിചയ െപ്പട്ടു.
ആ പരിചയം വളർന്നു വളർന്നു പിരിയാൻ വയ്യാത്ത നിലയിലായി
ഊണൂല്ല്യ , ഒറക്കോല്ല്യാ
നിന്റെ ഇപ്പഴത്തെ നിലയിലായി.
പിന്നെ ഒരു പോംവഴി കണ്ടു.
(മകൾ പെട്ടെന്നാവേശത്തോടെ ]: “എന്താ മ്മെ അതു്! : ” .
പറയാം – അത് ‘ / പറയ. േണങ്കില്
നിന്റെ ഇപ്പഴത്തെ മൂകതക്ക് കാരണം പറ – നീ പേടിക്കണ്ടാ – എല്ലാം നമുക്ക് ശരിയാക്കാം. : ” , അമ്മേ – എനിക്ക് പേടിയാവുന്നു …
” അമ്മയല്ലെ പറേണ്? നീ ഒട്ടും പേടിക്കണ്ട. എല്ലാം തുറന്നു . പറ –
ശങ്കിച്ച് ശങ്കിച്ച് :-
ഞാനൊരാളെ സ്നേഹിക്കുന്നു. – (
വളരെ സിസ്സാരമട്ടിൽ ) അത്രേള്ളൂ – അത് സാധാ രണ യല്ലെ? – അപകടത്തിൽ പെടാതെ സൂക്ഷിക്കണംന്നേയുള്ളൂ —
ആരാ? എന്താ ജോലി? കുടുംബം നമുക്ക് ചേർന്നതാണോ? എന്നൊക്കെ അറിയണം –
“ഇതൊക്കെ അറിഞ്ഞു സ്നേഹിക്കാൻ പറ്റ്വോ?
” പറ്റണ o അല്ലെങ്കിൽ ന്റെ മോള് . ദുഖിക്കേണ്ടിവരും
” ഗൾഫിലെ എഞ്ചിനീരാണെന്നാ പറഞ്ഞേ.
അച്ഛനും അമ്മയും മാത്രേ ഉള്ളൂ – എസ്റ്റേറ്റും റബ്ബറുമൊക്കെയു ണ്ടത്രെ. :!
കാണാനെങ്ങി
നെ? എവിട്യാവീട് – നമുക്ക്വേഷിക്കണം. ” ഞാൻ കണ്ടിട്ടില്ല. ഫോണിൽ കൂടെ പരിചയപ്പെട്ടതാ . ” അപ്പ.ഴങ്ങ ന്യാ നിന്റെ നമ്പർ അയാൾക്ക് കിട്ടീത്?
” അതെനിക്കറീല്ല. – എപ്പഴും എന്നോട് പാർക്കിൽ വരാൻ പറയും.
എനിക്ക് പേടിയാ .
” നീ പേടിക്കണ്ട.
ഇനി വിളിക്കുമ്പ എന്നോടു പറ
(. വീണ്ടും ഫോൺ , )
ഇങ്ങുതാ ഞാൻ പറയാം സ്വീക്കറിലിടാം.
“ഹലോ – രതിയല്ലെ?
” അവൾ അടുത്ത വീട്ടിൽ പോയിരിക്ക്യാ –
നിങ്ങളാരാ !
” ഞാനൊരു ഫ്രണ്ടാ – എപ്പഴാ വര്വാ?
” കുറേ കഴിഞ്ഞേ വരൂ – ഞാൻ പറയാം ആര് വിളിച്ചുന്നാ പറേണ്ടേ?
പറയാം – നിങ്ങളാരാ?
” ചേച്ചിയാ
:: ചേച്ചിടെ പേരെന്താ?
“എന്റെ കല്ലൂ ന്നാ
രതിയോട് പറേന്നും വേണ്ട. എനിക്കിഷ്ടല്ല.
ചേച്ചിടെ നല്ല ശബ്ദം . ശബ്ദം കൊണ്ട് തന്നെ സുന്ദരിയാണെന്നറിയാമല്ലൊ?
എനിക്കിഷ്ടായി
, ” അതേ യോ? എനിക്കും.
” ആണോ? എങ്കിൽ പാർക്കിൽ വരാമോ? നാളെ
“നാളെ പ്പറ്റില്ല , മറ്റന്നാൾ വരാം.
“ഓ.. മതി മതി.
“എങ്ങിന്യാ തിരിച്ചറിയാ ?
” ഞാൻ കറുത്ത പേന്റും നീല ഷർട്ടും ഇട്ടിരിക്കും –
“ഓ – മതി മതി.
(
ഫോൺ കട്ട് ചെയ്യുന്നു. )
തിരിഞ്ഞു നോക്കിയപ്പോൾ കരഞ്ഞു കൊണ്ടിരിക്കുന്ന മകളെയാണ് കണ്ടത് )
“നീ ഇപ്പഴും പറഞ്ഞില്ലെങ്കിൽ വലിയ അപകടത്തിൽ പെടുമായിരുന്നു.
അന്നു ഫോൺ വേണന്നു പറഞ്ഞപ്പഴേ
ഞാൻ സംശയിച്ചതാ.
എന്തിനാ നിന്നെ പ്പറേണേ !
അച്ഛന്റെ പുന്നാരമോളല്ലെ?
” അമ്മ നാളെ പാർക്കിൽ പോണ ണ്ടോ?
“ഉണ്ട് – ഒറ്റക്കല്ല. നമ്മടെ എസ്സ് ഐ ഇല്ലേ ഇടിയൻ പരമു സാർ – അദ്ദേഹത്തേയും കൂട്ടി. യാ പോണത് : അവനെ പൊക്കാൻ.
” അമ്മേ എന്നെ പറ്റിക്കാൻ പറഞ്ഞതാ അമ്മ ടെ കഥ?!
” അല്ലേ അല്ല.
” എന്നിട്ടെവിടെ ആ കാമ്യകൻ?
” അതല്ലെടീ നിന്റെ ച്ഛൻ

ബാലകൃഷ്ണൻ നായർ എസ് .വി

FacebookWhatsApp