മോഹം

രാജേഷ് കുമാർ കെ.എൻ

മോഹങ്ങളെന്നോട് മന്ത്രിച്ചു
ഭാണ്ഡത്തിലെന്നെ ചുമക്കയാണോ
ഒന്നല്ലൊരുപാട് ചോദ്യശരങ്ങളാൽ
നീറുന്നതെൻ മനം കാലങ്ങളായ്

സംവത്സരങ്ങൾ കൊഴിഞ്ഞു പോയി
സന്താപമൊന്നും ഒഴിഞ്ഞതില്ല
സന്ദേഹമിന്നും കൊള്ളിയാനായ്
മിന്നുന്നകതാരിൽ ഭീതിയായി

ഭാണ്ഡമിറക്കി ഞാൻ ചാരെയായി
ഒരു നെടുവീർപ്പിൻ്റെ ബാക്കിപത്രം
മോഹത്തിൻ ചോദ്യങ്ങൾ വീണ്ടും മുഴങ്ങുന്നു
ഉത്തരം കിട്ടാതനന്തമായി.


FacebookWhatsApp