മൗനം

ജാസ്മിൻ ഹരിദാസ്


മനനം, മൗനത്തിലാണ് പ്രപഞ്ചം.
മൗനത്തിലാണ് ഭൂമി .
സ്വയം കറങ്ങുമ്പോഴും –
മൗനത്തിലാണ് ഭൂമി ദേവി.
ഭൂമിദേവി തൻ മക്കളാണ്-
മല നിരക്കൾ .
മലനിരക്കളും എന്നും –
മൗനത്തിലാണ്.
മൗനം, മൗനത്തിലാണ് നദിക്കൾ.
ഒഴുക്കി കൊണ്ടേയിരിക്കുമ്പോഴും –
എന്നും മൗനത്തിലാണ്.
മൗനം, മൗനത്തിലാണ് –
നീലാകാശം.
നീലാകാശം മേഘങ്ങളാൽ –
ഒഴുക്കി കൊണ്ടേയിരിക്കുന്നു.
നീലാകാശവും എന്നും മൗനം.
മൗനം, മൗനത്തിലാണ് –
വ്യ ക്ഷലതാതിക്കൾ –
വളർന്ന് കൊണ്ടേയിരിക്കുന്നു ‘
ഇവരും എന്നും മൗനമാണ്.
ചെടികൾ പൂക്കളാൽ –
വിരിഞ്ഞ് നിൽക്കുന്നു.
ചെടികൾ എന്നും മൗനമാണ്.
പക്ഷിമൃഗാദിക്കൾ ചില നിമിഷം –
വാചാലരാണ്.
ചില നിമിഷം മൗനത്തിലും ‘
ഉദിച്ചുയരുന്ന സൂര്യനും.
രാത്രിയിൽ വിളക്കായി പ്രകാശിക്കുന്ന –
പൂർണ്ണചന്ദ്രനും മൗനമാണ്.
മനുഷ്യ ജന്മം എന്നും വാചാലരാണ്.
പ്രപഞ്ചശക്തി മനുഷ്യന് നൽകിയ –
വരധാനമാണ് വാക്ക് .
വാക്കിനെ ദുരുപയോഗം ചെയ്യാതെ –
വാക്ക് ആവിശ്യത്തിന് മാത്രമായി –
ചില നിമിഷങ്ങളെങ്കിലും മൗനമായി –
ഇരിക്കാം –
വഴക്കുകളും കലഹങ്ങളും ഒഴുകിപ്പോവും.
മൗനിയായി ഒഴുകുന്ന നദിയെ പോലെ
മൗനത്തിന് ഒരു പാട് അർത്ഥങ്ങളുണ്ട്.
മൗനിയായി കറങ്ങുന്ന ഭൂമിദേവിയെ
പോലെ.
നല്ല വാക്കാൽ സമാധാനമായി ജീവിക്കാം.
നല്ല വാക്കാൽ നല്ല ജീവിതം നയിക്കാം.
എന്നും ഉദിച്ചുയരുന്ന-
സൂര്യചന്ദ്ര മാരെ പോലെ…..


FacebookWhatsApp