നേത്രങ്ങളാൽ ദർശിക്കാൻ –
കഴിയാത്ത പ്രാണവായു.
കർണ്ണങ്ങളാൽ സൃവിക്കാൻ –
കഴിയാത്ത പ്രാണവായു.
ശ്വാസനിശ്വാസങ്ങളിൽ നാം –
അറിയാതെ പോവുന്ന –
പ്രാണവായു.
മനുഷ്യാ…. നാം അറിയാതെ –
പോയ പ്രാണവായു.
പകരം വെക്കാൻ മറ്റൊന്നില്ലാത-
പ്രാണവായു.
ധനം കൊടുത്തു പോലും –
കിട്ടാത്ത പ്രാണവായു.
ശ്വാസം കിട്ടാതെ പിടയുന്നു –
ചിലമർത്ത്യർ ‘
പ്രാണവായുവിന് വേണ്ടി –
കേഴുന്നു മനുഷ്യർ.
മനുഷ്യാ… ചിന്തിച്ചുവോ…?
ഈ പ്രാണവായുവിൻ്റെ –
മഹത്വത്തെ?
ഒരു നിമിഷ മാത്ര ചിന്തിക്കൂ…..
ജീവനെ നിലനിർത്തുന്ന –
പ്രാണവായുവിനെ ….
ആര് സൃഷ്ടിച്ചു ഈ _
പ്രാണവായുവിനെ ….
ആര് ദാനം തന്നു –
പ്രാണവായുവിനെ…
സൃഷ്ടിച്ച സൃഷ്ടാവ് ആര്?
ആ ശക്തിയെ നമ്മുക്ക് –
പ്രാർത്ഥിക്കാം ….
പ്രാണവായുവിന് വേണ്ടി….
കരയിലിട്ട മത്സ്യത്തെ പോലെ –
പിടയുന്ന മനുഷ്യർക്ക് വേണ്ടി….
ആ ദിവ്യശക്തിയെ മനമുരുക്കി –
സ്തുതിക്കാം ….
പ്രാണവായു എന്ന –
അദ്യശ്യശക്തിക്ക് വേണ്ടി….
ഉള്ളുരുക്കി പ്രാർത്ഥിക്കാം …..