തനിച്ച്

ജാസ്മിൻ ഹരിദാസ്


തനിച്ചാണ് ഞാൻ പിറന്ന് –
വീണ നിമിഷത്തിൽ ”
തനിച്ചാണ് ഞാൻ ജീവിത –
യാത്രയിൽ പലപ്പോഴും ….
തനിച്ചാണ് ഞാൻ പലപ്പോഴും ….
എൻ രക്ത ബന്ധങ്ങളെ-
താലോലിക്കുമ്പോഴും ‘
ആത്മബന്ധത്തെ ജീവിൻ്റെ –
ജീവനായി സ്നേഹിക്കുമ്പോഴും –
തനിച്ചാണ് ഞാൻ.
കൂട്ടിലിട്ട പെൺകിളിയെ പോലെ –
നാലു ചുവരിനുള്ളിൽ വിധിയെഴുത്തി –
തനിച്ചിരിക്കും ദിനരാത്രങ്ങൾ”
നിശബ്ദതയുടെ നിഴലാട്ടങ്ങളിൽ –
ഘടികാരത്തിൻ ശബ്ദതരംഗങ്ങൾ
എൻ കർണ്ണങ്ങളിൽ വന്നണഞ്ഞു.
ഏകാന്തമായ ആ നിമിഷത്തിൽ –
മനസ്സിൽ ദുഃഖത്തിൻ –
തീ കനലുക്കൾ …..
ദുഃഖത്തെ പ്രപഞ്ചശക്തിയിൽ –
സമർപ്പണ്ണമാക്കി ഞാൻ –
പ്രാർത്ഥനയോടെ ……
ആ നിമിഷം കണ്ണുനീരാൽ –
ദുഃഖത്തിൻ തീ കനലണഞ്ഞു.
തനിച്ചിരിക്കും നിമിഷം
ഞാൻ എന്നോട് തന്നെ –
ചോദിച്ചു.
എനിയും തനിച്ചാവുമോ?
ഞാൻ എന്നിൽ തന്നെ –
ഉത്തരവും കണ്ടെത്തി.
ജീവിതമാവുന്ന നൂൽപാലം .
അതിൻ്റെ രണ്ട് തുമ്പുക്കൾ-
ജനന മരണങ്ങൾ’
ആ നിമിഷം ഞാൻ മാത്രമല്ല.
എല്ലാവരും തനിച്ചാണ്.
നൂൽപാലത്തിലൂടെ നീങ്ങുന്ന –
വഴിയാത്രക്കാരി മാത്രമാണ് ഞാൻ
തനിച്ചാണ് പലപ്പോഴും തനിച്ച്…


FacebookWhatsApp