പഞ്ചഭൂഖണ്ഡത്തിലൊരു തലത്തിൽ
മാനവ ചെയ്തിയാൽ വഹ്നിദേവൻ
കോപിഷ്ഠനായി മുഖോല്കയായി
ജിഹ്വയാൽ ജീവൻ തുടച്ചു നീക്കി.
കത്തിയെരിയുന്ന കൂടുകളും
പക്ഷിമൃഗാദികൾ തരുലതയും
ജീവനുവേണ്ടി പിടയുന്നു ചുറ്റിലും
ഞങ്ങളാം ഭൂമിതൻ സന്തതികൾ.
മാനവർ തന്നുടെ പിഴയാൽ ഭവിക്കുന്നു
ചാമ്പലാകുന്നതോ സൗന്ദര്യദേവത
ചിന്തിക്കണം അഗ്നിതൻ ജ്വാലകൾ തീർക്കുന്ന
സർവ്വനാശത്തിൻ്റെ പാഠങ്ങളൊക്കെയും.
ചെവിയോർത്തിരുന്നാൽ ആർത്തനാദം
നെഞ്ചതിൻ ജീവൽ സ്പന്ദനത്തിൻ
കണ്ണീർക്കടലിന്നാകുമോ തീർത്തിടാൻ
തമസ്സായി ഭവിക്കും മുഖോല്കകളെ.