നഷ്ടസ്വപ്നം

മുകേഷ് സി ബാല

മോഹമാം ചില്ലയിൽ
പൂക്കുമാ പൂക്കൾ
ഞൊടിയിടയിൽ
ഇതളൂർന്നു വീണുപോകെ
പാതിരാനേരത്തു
കൂട്ടിനായി വന്നവൻ
പകലിന്റെ മാറിൽ
മറഞ്ഞിടുന്നു
തിരികെവരാത്ത
ഒരു കാലം ഉണ്ടുള്ളിൽ
ഓർമ്മകൾതൻ നഷ്ട്ട സ്വപ്നമാം
കൂടുകൾ പലതുണ്ട്
ജഡമാകുമീ… വപുസ്സിൽ..


FacebookWhatsApp