മഴ

നവശ്രീ എൻ പി


മഴ ഒരു കുഞ്ഞുതുള്ളിയതു
പാട്ടുമായി വന്നെത്തി
മഴ തൻറെ ഈണമായ്
ഇന്നതു മാറി
പലതുള്ളി അരുവിയും
പുഴയും നിറച്ചു.
ഉറങ്ങിയിരുന്നോരാ
ചെടികൾ ഉണർന്നു
പൂക്കൾ വിരിഞ്ഞു
പൂക്കാലം വിരുന്നെത്തി
പുതിയൊരു കാലം
മഴത്തുള്ളി തന്നു


FacebookWhatsApp