നീർമിഴികളിൽ നിഴലിക്കുന്നത്

രാജേഷ് കുമാർ കെ.എൻ

നിന്നിലേക്കൊന്നു ഞാൻ ഇറങ്ങിച്ചെല്ലട്ടെ
നിൻ മനസ്സിൽ ആഴങ്ങളിൽ
കനലാട്ടം പ്രതിഫലിക്കും കയങ്ങളിൽ
നീ പറയാതെ പറയും സ്വപ്നങ്ങളിൽ.

പ്രാണപ്രേയസി, മക്കൾ, തൻ്റെ മോഹങ്ങൾ
നിൻ നിഴലുകൾ പിൻതുടരുന്നെന്നെ
നിഴലിൻ്റെ നീർമിഴികളിൽ നിഴലിക്കും അഴൽ
എന്തേ പിരിഞ്ഞു പോയ് ഉരിയാടാതെ നീ?

പ്രപഞ്ചത്തിന്നാത്മാവിൽ വിലയം പ്രാപിച്ചു
താരാപഥത്തിലെ മിന്നുന്ന താരമായി
എല്ലാമറിഞ്ഞ് ജീവിത പാന്ഥാവിൻ വഴികാട്ടിയാകൂ
ഞാനിറങ്ങട്ടെ , നീർമിഴികളിൽ നിഴലിക്കും അഴലിന്നുറവ തേടി….


FacebookWhatsApp