നിറങ്ങൾ

ശോഭന കെ.എം

എല്ലാ രാപകലുകൾക്കും
ഒരേ നിറമല്ല …..
അതു കൊണ്ട് കുഞ്ഞേ, നീ
ഊണിലും ഉറക്കിലും
കണ്ണുകൾ തുറന്നിരിക്കുക,
കാതുകൾ വട്ടം പിടിക്കുക ,
മൂക്കുകൾ വിടർത്തിയും
നാവിൽ രുചി ചാലിച്ചും
തൊക്കിൽ സ്പർശിച്ചും
നിറങ്ങളെ
നിന്നിലേക്കാവാഹിക്കുക ….
ഉള്ളിലെരിയുന്ന
ഉലയിലിട്ടൂതി യൂതി
കാച്ചി ത്തിളങ്ങുമ്പോൾ
ഇന്നലെ വരെ കാണാത്ത
മഴവിൽ ശോഭ
നിന്നിൽ നിറയും …!
അപ്പോൾ മാത്രം
നീ നിൻ്റെ
ബ്രഷും ക്യാൻവാസും
കൈയ്യിലെടുക്കുക…..
നിൻ്റെ ഓരോ രോമകൂപത്തിലും
മഴവിൽ വിരിയുമ്പോൾ മാത്രം
നീ വരച്ചു തുടങ്ങുക…
നിൻ്റെ കണ്ണുകളെ
നിനക്കു വിശ്വസിക്കാൻ
കഴിഞ്ഞെന്നു വരില്ല….!


FacebookWhatsApp