നിഴൽ

മാളവിക ദിനേശ്

നിഴൽ നർത്തനം ചെയ്യുമീ വഴിയിലെനിക്ക് കൂട്ടായ് ഞാൻ മാത്രമല്ലോ….
നിമിഷങ്ങൾ പോകും നിഴൽ മാഞ്ഞു പോകും,
നിതാന്ത നിദ്രയിൽ ഞാനും അമർന്നു പോകും…..
ചിരിച്ചു നിഴലുകൾ, ഞാൻ ചിരിച്ചപ്പോൾ: പിന്നെക്കരഞ്ഞുച്ചത്തിൽ ഞാൻ,

കരഞ്ഞപ്പോഴൊക്കയും നിഴലുകൾ എന്നെ പിന്തുടർന്നു,

ഞാൻ യാത്രയാകും.. നിത്യ ശാന്തിയിലലിഞ്ഞൊരു പ്രകാശ നാളമായ്..

നിത്യ ദൈവത്തിൻ നിഴലിൽ ഞാൻ കഴിയും…

നിഴലുകളെന്നെ കളിയാക്കില്ല, പരമദയാലുവിന്നരികെ നിൽക്കും!

പരാതിയില്ലാതെ, പരിഭവമില്ലാതെ, ആ- പ്പലവർണ്ണ നാദത്തിലെത്തി നിൽക്കും!

പടി വാതിൽ ചാരി ഞാൻ തിരഞ്ഞിടുബോൾ പഴയ കാലത്തിൻ നിഴൽ പിന്നിലെത്തും…

പറയാനും എഴുതാനും വയ്യെ….
നിനക്കെന്റെ നിറ നിഴൽ കഥ എന്നുമെന്നും….

നിഴലും നിലാവും നിറ പുഷ്പ സഞ്ചയവും
നർത്തനം ചെയ്യും ഭൂവിനെ മറക്കല്ലേ…..


FacebookWhatsApp