ഒരു നോവിന്റെ ബാക്കി പത്രം

സിന്ധു വി

അവനെ ഒരു കുറ്റവാളിയുടെ പരിവേഷത്തിൽ നിർത്തിയപ്പോൾ എനിക്ക് സഹിച്ചില്ല.മാതൃ സഹജമായ വേദന എന്നിലുമുണ്ടായി. അത് സ്വാഭാവികമാണ്.തൊട്ടതിനും പിടിച്ചതിനുമൊക്കെ എന്റെ മോനെ എല്ലാവരും എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷെ ഇന്നവൻ വളരെ ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു. കാണാതെ ഒളിഞ്ഞു ചെയ്ത ഒരു തെറ്റ് കയ്യോടെ പിടിച്ചു. അവന്റെ അമ്മാവനും അമ്മാവിയും. ചെയ്ത തെറ്റെന്തെന്നാൽ മുകളിലത്തെ ബാൽക്കണിയിലിരുന്നു കൊണ്ട് അവൻ സിഗരറ്റ് വലിക്കുന്നു പിടിക്കപ്പെട്ടപ്പോൾ വല്ലാത്ത കുറ്റബോധം അവനിലുണ്ടായെങ്കിലും ഞാൻ ചോ ദിച്ചപ്പോൾ പ്രതികരിച്ചത് . നല്ലതും ചീത്തയും നമ്മൾ മനസിലാക്കുന്നത് അത് ആദ്യം പരിശോധിച്ചിട്ടാണ്. ഞാനൊരു പരീക്ഷണം നടത്തിയതാണ് എനിക്കതിൽ ഒരു മഹാകാര്യവും തോന്നിയില്ല എന്നൊക്കെ ഞാനിത് ഇനി ആവർത്തിക്കില്ല. അമ്മയാണെ സത്യം ചെയ്തു കളഞ്ഞവൻ. അവൻ വിചാരിക്കുന്നുണ്ടെന്ന് തോന്നുന്നു. ഈ ലോകത്തിലെ എല്ലാ തികഞ്ഞ പുരുഷനായി എന്ന് മീശ പൊടിച്ചു വരുന്നതേയുള്ളുവെങ്കിലും ഒരു വേദാന്തി യെ പോലെയാണ് അവന്റെ സംസാരം.എന്തൊക്കെയോ കണക്കുകൂട്ടലുകൾ അവൻ സ്വയമേവ നടത്തി കൊണ്ടിരിക്കുകയാണ് .അവൻ പറയുന്ന വാക്കുകളുടെ അർത്ഥം വ്യാഖ്യാനിക്കാൻ എനിക്കാവുന്നില്ല പലപ്പോഴും.

പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് ഒരു പെണ്ണിന്റെ ഏറ്റവും വലിയ സൗഭാഗ്യം താലികെട്ടിയവൻ തുണയായ്, തണലായ് ഒപ്പമെപ്പോഴും ഉണ്ടാവുക എന്നത് ഇല്ലായ്മയും വല്ലായ്മയും അവനുമായി പങ്കു വെച്ചു ജീവിക്കുമ്പോഴാണ് ജീവിതം അർത്ഥ പൂർണ്ണമാകുന്നത് എന്ന്. നിനച്ചിരിക്കാതെ കയറി വന്ന ഒരു കോമാളി എല്ലാം തട്ടിപ്പറിച്ചെടുത്തപ്പോൾ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും അവസാനിച്ചുവെന്നു തോന്നി. അമ്മയുടെ വിയോഗം അതിലും വലിയ ദുരന്തമായി മാറി.എന്റെ മാനസിക വൃഥകൾ പങ്കുവെക്കാനും സാന്ത്വന പ്പെടുത്താനും ആരുമില്ലെന്ന് തോന്നി. എങ്കിലും മോനെ കുറിച്ചുള്ള പ്രതീക്ഷയിൽ വീണ്ടും ജീവിതം കെട്ടിപ്പെടുക്കാമെന്ന് വെറുതെ മോഹിച്ചു .പക്ഷെ എല്ലാറ്റിനെയും തൃണവൽക്കരിച്ചു കൊണ്ട് മുന്നേറുന്ന ഈ വേളയിൽ വീണ്ടും ഒരു ദുരന്തത്തിന് സാക്ഷിയാകാൻ വേണ്ടിയാണോ കാലം എന്നെ മുന്നോട്ട് നയിക്കുന്നത്. വയ്യാ എന്നി എന്നിക്കു ഓടാൻ വയ്യാ, ഓടി തളർന്നു ഞാൻ വല്ലാതെ കിതക്കുന്നുണ്ട് തളർച്ച മാറ്റാൻ ഒന്ന് വിശ്രമിക്കണം. ആർക്കുമൊരു ശല്യമാകാതെ, ബാധ്യതയാവാതെ എവിടെയെങ്കിലും എനിക്കു എന്റെ മോനുമൊത്തു ജീവിക്കണം. അവൻ ആരാകും എന്താകും എന്നെനിക്കറിയില്ല. അവന്റെ ഭാവി കാലം തെളിയിക്കട്ടെ.


FacebookWhatsApp