ഒരു ഓർമ്മ പ്രവാഹം

ഗോപിക ഗോപകുമാർ

അറിയാതിരിക്കാൻ പറ്റൂകില്ല,
ഓർക്കാതിരിക്കുവാൻ പറ്റൂകില്ല,
മൊട്ടതലയും വട്ടക്കണ്ണടയും,
ശുഭ്രമാം മുണ്ടും നീളൻ വടിയും.

മറക്കുവാൻ ഒക്കുമോ ഈയുള്ളതെല്ലാം,
മൂന്നു നംബോലന്മാരും കുറ്റി പെൻസിലും,
പഠിപ്പിച്ച പാഠങ്ങൾ ഏറെ,
പഠിക്കാതിരിക്കുവാൻ ഒക്കുമോ.

ഹരിശ്ചന്ദ്ര നാടകം സത്യവാനാക്കിയ,
ഗാന്ധിതൻ മാഹാത്മ്യം ചൊല്ലിടാൻ ഏറെ,
ഉപ്പ് കുറുക്കിയും സമരം ചെയ്തും ,
ബ്രിട്ടനെ ഓട്ടിയ മഹാകായനെ,
ഓർക്കേണം നാം നല്ല സ്മരണയോടെ.

അഹിംസയാം വാളുമായ് പോരിനിറങ്ങി,
ബ്രിട്ടന്റെ തോക്കുകൾ മുട്ടുമടക്കി,
ചെറുശരീരവും വൻ വീര്യവുമായി,
ബ്രിട്ടന്റെ തലയൊക്കെ താഴ്ത്തി വെച്ചു.


FacebookWhatsApp